കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ഗാര്‍ഹിക തൊഴിലാളി വിസ സേവനങ്ങള്‍ക്ക് ദുബൈയില്‍ ഇനി ഏകീകൃത പ്ലാറ്റ്ഫോം. ഗാര്‍ഹിക തൊഴിലാളി വിസക്കുള്ള അപേക്ഷ,പുതുക്കല്‍,റസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെ ഇപ്പോള്‍ ദുബൈ നൗ ആപ്പ് വഴി ചെയ്യാന്‍ കഴിയും. ഇതുവഴി വിസാ നടപടി ക്രമങ്ങള്‍ ലളിതമാക്കാനും വിസ പ്രോസസിങ് സമയം ഗണ്യമായി കുറക്കാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം. ഹ്യൂമന്‍ റിസോഴ്സസ് ആന്റ് എമിററ്റൈസേഷന്‍ മന്ത്രാലയവും ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സും ചേര്‍ന്ന് രൂപീകരിച്ച പദ്ധതിയാണ് ഈ ഏകീകൃത പ്ലാറ്റ്ഫോം. പുതിയ ഗാര്‍ഹിക തൊഴിലാളി പാക്കേജില്‍ സേവന വിഭാഗങ്ങളുടെ എണ്ണം നാലില്‍ നിന്ന് ഒന്നായി വെട്ടിക്കുറച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ 12കാര്യങ്ങള്‍ നാലായി കുറച്ചിട്ടുണ്ട്. സേവന കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം എട്ടില്‍ നിന്ന് രണ്ടായി കുറച്ചു. പ്രോസസിങ് സമയം 30ല്‍ നിന്ന് അഞ്ചു ദിവസമായി ലഘൂകരിച്ചിട്ടുണ്ട്. ആവശ്യമായ രേഖകളുടെ എണ്ണം 10ല്‍ നിന്ന് വെറും നാലായി വെട്ടിക്കുറച്ചു. ഇത് ഒരു ഇടപാടിന് 400 ദിര്‍ഹത്തിന്റെ ചിലവ് കുറയും. ‘ദുബായ് നൗ’ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഈ റെസിഡന്‍സി സേവനങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഏകീകൃത സേവന പാക്കേജ് ഫോം പൂരിപ്പിക്കേണ്ടതോടൊപ്പം ഗാര്‍ഹിക തൊഴിലാളിയുടെ ഐഡന്റിറ്റി, പാസ്പോര്‍ട്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം. ആപ്പിനുള്ളില്‍ ഇലക്ട്രോണിക് ആയി തൊഴില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നു. പിന്നീട് തൊഴിലാളി വൈദ്യപരിശോധനയ്ക്ക് വിധേയനാകും. തുടര്‍ന്ന് ആപ്പ് വഴി ഫലങ്ങള്‍ അയയ്ക്കും. ശേഷം തൊഴിലാളിയുടെ ഐഡിയും താമസാനുമതിയും നല്‍കും. ആദ്യഘട്ടം മാര്‍ച്ചില്‍ ദുബൈയില്‍ ആരംഭിച്ച് പിന്നീട് ഏഴ് എമിറേറ്റുകളിലും ഇത് നടപ്പാക്കി.