കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് (അഡെക്) സ്കൂള്‍ അവധിക്കാല ക്യാമ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 5 വരെയുള്ള വിന്റര്‍ അവധി ലക്ഷ്യമാക്കിയാണ് ക്യാമ്പുകള്‍. പ്രമുഖ ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ചാണ് ക്യാമ്പുകള്‍ ഒരുക്കുന്നത്. ഈ വര്‍ഷമാദ്യം സമ്മര്‍ ക്യാമ്പുകള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചിരുന്നു. കല,കായികം,ശാസ്ത്രം,സാങ്കേതികവിദ്യ,എഞ്ചിനീയറിങ്,ഗണിത ശാസ്ത്രം,സ്റ്റെം,അറബിക് സാക്ഷരത,പാചക കലകള്‍,പരിസ്ഥിതി വിദ്യാഭ്യാസം എന്നിവ ക്യാമ്പുകളില്‍ വിഷയമാകും. ലൂവ്രെ അബുദാബി ഉള്‍പ്പെടെയുള്ള പങ്കാളികളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ട് ലാബ് ക്യാമ്പില്‍ പങ്കെടുക്കാം. അവിടെ സുഹൈല്‍ സ്റ്റാര്‍, ഖലീജി മിത്തോളജി എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കലാസൃഷ്ടികള്‍ നിര്‍മിക്കാം.
ബഹിരാകാശ ക്യാമ്പ്,കായിക ക്യാമ്പ് എന്നിവയുമുണ്ടാകും. ഫുട്ബോള്‍,ബാസ്ക്കറ്റ്ബോള്‍,നീന്തല്‍ എന്നിവയില്‍ രണ്ടു ദിവസത്തെ പ്രത്യേക പരിശീലനം മാഞ്ചസ്റ്റര്‍ സിറ്റി,സ്പോര്‍ട്ട് 360,സ്റ്റോം അക്കാദമി എന്നിവ ഒരുക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി,ജൂനിയര്‍ എന്‍ബിഎ,ഒളിമ്പ്യന്‍ അത്ലറ്റ് സാറ ലജ്നെഫ് എന്നിവിടങ്ങളിലെ എലൈറ്റ് കോച്ചുകളുടെ പരിശീലനം ലഭിക്കും. കൂടാതെ ഐസിസിഎയുടെ പാചക സ്കൂള്‍ ക്യാമ്പ് മള്‍ട്ടിസെന്‍സറി അനുഭവമായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് പാചകം, പേസ്ട്രി,ഫുഡ് ഫോട്ടോഗ്രാഫി എന്നിവയുടെ അടിസ്ഥാനകാര്യങ്ങള്‍ പഠിക്കുകയും ഗണിതശാസ്ത്രം,രസതന്ത്രം,വിഷ്വല്‍ കഴിവുകള്‍ എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. അറബിക് വായനാ ക്യാമ്പ് പുതിയ അനുഭവമായിരിക്കും. അല്മുബാറക ഫൗണ്ടേഷന്റെ അറബിക് വായനാ ക്യാമ്പ്,സംവേദനാത്മകവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളിലൂടെ അറബിക് സാക്ഷരത ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ്. അറബി ഭാഷ, നാടകം,സര്‍ഗാത്മക കഴിവുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രണ്ടാഴ്ചത്തെ പരിപാടിയായ ബീറ്റ് അറബി വിന്റര്‍ ഡിസ്കവറി ക്യാമ്പിലൂടെ യുവ വിദ്യാര്‍ത്ഥികള്‍ക്ക് അറബിക് സംസ്കാരത്തില്‍ ഏര്‍പ്പെടാം. ഗ്രാസിയ ഫാമിന്റെ എന്‍വയോണ്‍മെന്റല്‍ ഹീറോസ് ക്യാമ്പ്, ഇക്കോ ടൂറുകള്‍, റീസൈക്ലിങ്, കണ്‍സര്‍വേഷ ന് പ്രോജക്ടുകള്‍ എന്നിവ പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണം പരിശീലിക്കാം. വിവിധ സര്‍വകലാശാലകളുമായി സഹകരിച്ച്, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഐ, മെഷീന് ലേണിങ്,പ്രോഗ്രാമിങ് എന്നിയുമുണ്ടാവും.