
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അല്‍ഖര്‍ജ് : കെഎംസിസി അല്‍ഖര്‍ജ് സെന്‍ട്രല്‍ കമ്മിറ്റി ഉണര്‍വ് സംഘടനാ ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായി ഫര്സാന് ഏരിയ കമ്മിറ്റി ‘ഈ സംഘ ശക്തിയില്‍ അണിചേരുക’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച നിശാക്യാമ്പ് സഊദി കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നാസര്‍ ചാവക്കാട് അധ്യക്ഷനായി. ഹംസത്തലി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തി. സാദിഖ് ഹുദവി ചേറൂര് പ്രാര്‍ത്ഥന നടത്തി. അല്‍ഖര്‍ജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ കലണ്ടറിന്റെ ഏരിയാതല വിതരണോദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍കെഎം കുട്ടി ചേളാരി ഫര്സാന് ഏരിയ വൈസ് പ്രസിഡന്റ് അഷ്റഫ് തൂതക്ക് കൈമാറി നിര്‍വഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് ജലീല്‍ കരിമ്പില്‍,ജനറല്‍ സെക്രട്ടറി ശബീബ് കൊണ്ടോട്ടി,ട്രഷറര്‍ അഷ്റഫ് കല്ലൂര്‍,വര്‍ക്കിങ് പ്രസിഡന്റ് അബ്ദുറഹ്്മാന് പറപ്പൂര്,വര്‍ക്കിങ് സെക്രട്ടറി സാജിദ് ഉളിയില്‍,ടൗണ്‍ ഏരിയ പ്രസിഡന്റ് സക്കീര്‍ പറമ്പത്ത്,സഹന ഏരിയ ജനറല്‍ സെക്രട്ടറി റാഷിദ് കാപ്പുങ്ങല്‍,റിയാദ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് ശറഫുദ്ദീന്‍ പൂക്കോട്ടൂര്‍ പ്രസംഗിച്ചു. സഹപ്രവര്‍ത്തകന്റെ ജയില്‍ മോചനത്തിനായി പ്രവര്‍ത്തിച്ച മുഹമ്മദ് പുന്നക്കാട്,ഇസ്മായില്‍ കരിപ്പൂര്‍,ബെന്നി ജോസഫ്,അഷ്റഫ് വീരാജ്പേട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഷ്റഫ് കണ്ണൂര്‍,ഹസൈനാര്‍ കാസര്‍കോട്,ശറഫുദ്ദീന്‍ പടപ്പറമ്പ,ഹാരിസ് ബാബു,ലത്തീഫ് കൊടിഞ്ഞി,ഷമീര്‍ ബാബു,ആഷിഖ് പുഴക്കാട്ടിരി,ഹനീഫ കൊടക് നേതൃത്വം നല്കി. ക്വിസ് പ്രോഗ്രാമും ഹബീബ് കോട്ടോപാടം,ഫസ്ലു ബീമാപ്പള്ളി,ശരീഫ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍ സന്ധ്യയും നടന്നു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പാറയില്‍ സ്വാഗതവും കണ്‍വീനര്‍ റഷീദ് ഫൈസി പാങ്ങ് നന്ദിയും പറഞ്ഞു.