
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : യുഎഇ ഒളവറ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദുബൈ ആഷിയാന ഫാം ഹൗസില്‍ ഒരുമയോടെ ഒളവറ ഏഴാമത് ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചു. മുന്നൂറോളം ഒളവറക്കാര് പരിപാടിയില്‍ പങ്കെടുത്തു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി രാത്രി 12 മണിക്കാണ് അവസാനിച്ചത്. നാട്ടില്‍ നിന്നെത്തിയ വ്യവസായ പ്രമുഖരായ എസ്എന്‍ അഹമ്മദ്,അബ്ദുറഹീം ഹാജി എന്നിവരെയും പിഎം അബ്ദുസ്സലാം,കെപി മുകുന്ദന്,അഞ്ചില്ലത്ത് മുഹമ്മദ്,കുവൈത്ത് പ്രതിനിധി നളിനാക്ഷന്,റഫീഖ് ഒളവറ,വി.അബ്ദുറസാഖ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്വാഗതസംഘം ചെയര്മാന് പിഎം നൂറുദ്ദീന്‍ അധ്യക്ഷനായി. നളിനാക്ഷന് ഒളവറ ഉദ്്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ എം.അബ്ദുല്‍ ഷുക്കൂര്‍ സ്വാഗതവും ഒളവറ പ്രവാസി കൂട്ടായ്മ ജനറല്‍ സെക്രട്ടറി എംവി റംഷാദ് നന്ദിയും പറഞ്ഞു.