27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : സമുദായം ഭിന്നിക്കേണ്ട സന്ദര്‍ഭമല്ല നിലവിലുള്ളതെന്നും ഇത് ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്നും യുഎഇ കെഎംസിസി വര്‍ക്കിങ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി പറഞ്ഞു. മംഗലം പഞ്ചായത്ത് കെഎംസിസി സംഘടിപ്പിച്ച തദ്കിറ 2024 സ്നേഹ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് ഒറ്റക്കെട്ടായി ഒരു മനസോടെ മുന്നോട്ടുപോകാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടാന്‍ മുഖ്യാതിഥിയായിരുന്നു. വര്‍ത്തമാന കാലത്ത് മുസ്്ലിംലീഗിന്റെ പ്രസക്തിയെ കുറിച്ച് കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് സാദിഖ് മുട്ടം മുഖ്യപ്രഭാഷണം നടത്തി. റസാഖ് മംഗലം അധ്യക്ഷനായി. വിശ്വാസിയുടെ പൊതുജീവിതത്തെ കുറിച്ച് റസ്മുദ്ദീന് തൂമ്പില്‍ മംഗലം ക്ലാസെടുത്തു. അബുദാബി കെഎംസിസി മുന്‍ ഭാരവാഹി മജീദ് അണ്ണതൊടി,ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട്,ജില്ലാ സെക്രട്ടറി ഷമീര്‍ പുറത്തൂര്‍,ഫൈസല്‍ പെരിന്തല്‍മണ്ണ,തവനൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ടികെ നാസര്‍ മംഗലം,ജനറല്‍ സെക്രട്ടറി നൗഫല്‍ ചമ്രവട്ടം, ട്രഷറര്‍ റഹീം തിണ്ടലം,തൂമ്പില്‍ ഹംസക്കുട്ടി, സുലൈമാന്‍ മംഗലം,നിസാര്‍ കാലടി,നാസര്‍ പുറത്തൂര്‍,ടിഎ അഷറഫ് കാലടി,അബ്ദുല്‍ ഖാദര്‍ ചമ്രവട്ടം എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തകരുടെ മുഖാമുഖ സംവദത്തിന് ടി.കെ അബ്ദുന്നാസര്‍ നേതൃത്വം നല്കി. അര്‍ഷാദ് വട്ടംകുളം,ഷാജി കാലടി,ആരിഫ് തൃപ്രങ്ങോട്, ഹസീബ് പുറത്തൂര്‍,രിസാല്‍ എടപ്പാള്‍,മുഹമ്മദുണ്ണി തവനൂര്‍,തുടങ്ങിയവര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് സംവാദത്തില്‍ പങ്കെടുത്തു.
ഇസ്യാന്‍ ബിന്‍ റംസുദ്ദീന് ഖിറാഅത്ത് നടത്തി. അനീഷ് മംഗലം,മുഹമ്മദ്കുട്ടി,ഗഫൂര്‍,ഷാഫി,നാസര്‍കോയ,ബഷീര്‍ കൂട്ടായി,മണികണ്ഠന് നേതൃത്വം നല്കി. ജലീല്‍ പാറക്കാട്ട് കാവഞ്ചേരി സ്വാഗതവും ഫൈസല്‍ കെവി നന്ദിയും പറഞ്ഞു.