27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : വിനോദ വിസ്മയവും ആഗോള രുചി വിഭവ വൈവിധ്യം സമന്വയിപ്പിച്ച് ഷാര്‍ജയില്‍ വീണ്ടും ഇ 88 മാര്‍ക്കറ്റ് ഫെസ്റ്റിവല്‍. ഒരു ഇടവേളക്ക് ശേഷം പുതുമോഡിയണിഞ്ഞാണ് ഇ 88 മാര്‍ക്കറ്റ് നാളെ മുതല്‍ സജീവമാകുന്നത്. എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കും വിധത്തിലാണ് ഇ 88 മാര്‍ക്കറ്റിന്റെ പുതിയ രൂപകല്പനയും പരിപാടികളും. സന്ദര്‍ശകര്‍ക്ക് സവിശേഷ അനുഭവമായിരിക്കും ഇ 88 മാര്‍ക്കറ്റ് ഫെസ്റ്റിവലെന്ന് സംഘാടകര്‍ പറഞ്ഞു. ഷാര്‍ജ എയര്‍പോര്‍ട്ട് റോഡിലെ അല്‍ ജവാഹര്‍ റിസപ്ഷന് ആന്റ് കണ്വന്ഷന് സെന്റര്‍ കേന്ദ്രീകരിച്ചാണ് ഇ 88 മാര്‍ക്കറ്റ്. അത്യാകര്‍ഷകമായ ഇവന്റുകളും ഇതിന്റെ ഭാഗമായി അരങ്ങേറും. ഷാര്‍ജ ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്റ്,ഷാര്‍ജ മുനിസിപ്പാലിറ്റി,ചേംബര്‍ ഓഫ് കൊമേഴ്സ്,സിവില്‍ ഡിഫന്‍സ്,ഷാര്‍ജ പോലീസ് എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തൊടെയാണ് ഫെസ്റ്റിവല്‍.
സന്ദര്‍ശകര്‍ക്ക് വിനോദത്തിലേര്പ്പെടാനായി ഹാപ്പി ഫണ്‍ കമ്പനിയുടെ 10 അമ്യൂസ്മെന്റ് റൈഡുകളും ഗെയിമുകളും സംവിധാനിച്ചു. റുബു കന് സ്ഥാപനങ്ങള്‍,ഷാര്‍ജ ലേഡീസ് ക്ലബ്, പ്രാദേശിക പ്രതിഭകള്‍ വിശിഷ്ടാതിഥികള്‍ എന്നിവരുടെ കലാപരിപാടികള്‍ പ്രധാന വേദിയില്‍ അരങ്ങേറും. കൂടാതെ, എല്ലാ ദിവസവും സന്ദര്‍ശകര്‍ക്ക് വിലയേറിയ സമ്മാനങ്ങളുമായി വിവിധ മത്സരങ്ങളും നടക്കും. അല്‍ ജവഹര്‍ റിസപ്ഷന് ആന്റ് കണ്വന്ഷന് സെന്റര്‍ അടുക്കളയിലെ ഏറ്റവും ജനപ്രിയവും സ്വാദിഷ്ടവുമായ വിഭവങ്ങള്‍ രുചിക്കാനുള്ള അവസരവും നല്‍കും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി പാചക വര്‍ക്ഷോപ്പുകളും സംഘടിപ്പിക്കും.
വദേശത്ത് നിന്നുള്ള പ്രശസ്തരായ 16 ഭക്ഷണ വില്പനക്കാര് ഉള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 വെണ്ടര്‍മാര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. ഷോപ്പിങ് വിഭാഗത്തില്‍ ജിഎച്ച് ഡിസൈന്‍,സ്യൂഫി ഓഡ്,ഒഡെല ആന്റ് കമ്പനി,ഫഌവര്‍ ഫീല്ഡ്സ്,വാനൈറ്റ്,അല്‍ അര്ഗൂബ് ക്ലബ്,തക്കീന്,മന്ബാറ്റ് തുടങ്ങിയ പ്രമുഖ വെണ്ടര്‍മാരുടെ പങ്കാളിത്തവുമുണ്ടാവും. എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കായി ക്രിയേറ്റീവ് വര്‍ക്ഷോപ്പുകളാണ് ആസൂത്രണം ചെയ്തിട്ടിള്ളത്.
വാരാന്ത്യങ്ങളില്‍ അര്‍ധരാത്രി വരെയും പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ രാത്രി 11 വരെയും മാര്‍ക്കറ്റ് തുറക്കും. പ്രവേശനം സൗജന്യമാണ്.