27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : അറബ് മാധ്യമങ്ങളുടെ വര്‍ത്തമാനവും ഭാവിയും വിശകലനം ചെയ്യുന്നതിന് അറബ് രാഷ്ട്രങ്ങളിലെ മന്ത്രിമാരടങ്ങുന്ന എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ 20ാം സെഷന് അബുദാബിയില്‍ തുടക്കം. മാധ്യമ വ്യവസായത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനാണ് അറബ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റേഴ്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഓഫീസിന്റെ 20ാമത് സെഷന് ചേരുന്നത്. നാഷണല്‍ മീഡിയ ഓഫീസ് ചെയര്‍മാനും യുഎഇ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുട്ടി അല്‍ ഹമദ്,സഊദി മാധ്യമ മന്ത്രിയും എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ സല്മാന് അല്‍ ദോസരി ഉള്‍പ്പെടെ മറ്റു അറബ് രാജ്യങ്ങളിലെ മാധ്യമ വകുപ്പ് മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുട്ടി അല്‍ ഹമദ് സെഷന് ഉദ്ഘാടനം ചെയ്തു. യോഗം വിജകരമായി പര്യവസാനിക്കട്ടെ എന്ന യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ അദ്ദേഹം അറിയിച്ചു. മേഖലയിലെ നിലവിലെ രാഷ്ട്രീയ,സാമ്പത്തിക,സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ അറബ് മാധ്യമങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. അറബ് സ്വത്വത്തെ കൃത്യമായി പ്രതിനിധീകരിക്കുന്ന,സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്ന,മേഖലയുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മാധ്യമ സംസ്കാരം വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വൈവിധ്യങ്ങളെ മാനിക്കുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ചെയ്യുന്നതും അറിവിലും നവീകരണത്തിലും അധിഷ്ഠിതമായ അറബ് മാധ്യമ ധര്‍മം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അല്‍ ഹമദ് വ്യക്തമാക്കി. . അറബ് മാധ്യമങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ തന്ത്രപരമായ പങ്ക് അദ്ദേഹം അടിവരയിട്ടു. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുമായി അറബ് മാധ്യമങ്ങള്‍ പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അറബ് ലീഗ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ മേഖല അസി.സെക്രട്ടറി ജനറലും സൂപ്പര്‍വൈസറുമായ അംബാസഡര്‍ അഹമ്മദ് റാഷിദ് ഖത്താബി പ്രതിനിധികളെ ബോധ്യപ്പെടുത്തി.