27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : നിയമലഘകര്ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് 31ന് അവസാനിക്കും. വിസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ നിയമപരമായ കൃത്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പൊതുമാപ്പ് സേവനങ്ങള്‍ ഉടന്‍ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആര്‍എഫ്എ വീണ്ടും അഭ്യര്‍ത്ഥിച്ചു. 2024 സെപ്റ്റംബര്‍ 1ന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഒക്ടോബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ സേവനം തേടുന്നവരുടെ വര്ധിച്ചെത്തിയ എണ്ണം കണക്കിലെടുത്ത് ഇത് ഡിസംബര്‍ 31 വരെ നീട്ടി. ‘പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ വേഗം നടപടി ആരംഭിക്കണമെന്ന് ഡയരക്ടറേറ്റ് നിര്‍ദേശിച്ചു. രാജ്യത്ത് ദീര്‍ഘകാലമായി രേഖകളില്ലാതെ കഴിയുന്നവര്‍ക്ക് തങ്ങളുടെ താമസം നിയമപരമാക്കാനുള്ള യുഎഇ യുടെ മനുഷ്യത്വപരമായ നടപടിയാണ് പൊതുമാപ്പ് പദ്ധതിയെന്ന് മേജര്‍ ജനറല്‍ സലാഹ് അല്‍ ഖംസി കൂട്ടിച്ചേര്‍ത്തു.