27 മില്യണ്‍ ഫോളോവേഴ്സ്
ദിബ്ബ : മൂന്ന് ദിവസമായി ദിബ്ബ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന 53ാമത് യുഎഇ ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി നടന്ന ‘ഹുബ്ബ് 2024’ സമാപിച്ചു. ഫുജൈറ സംസ്ഥാന,ജില്ലാ പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. നവാസ് പാലേരിയുടെ നേതൃത്വത്തില്‍ വിവിധ കലാകാരന്മാര് മാറ്റുരച്ച സ്റ്റേജ് പ്രോഗ്രാമും ദിബ്ബയിലെ കലാകാരികളുടെ ഒപ്പന,അറബിക് ഡാന്‍സും മെഹ്ഫില്‍ അബുദാബിയുടെ മുട്ടിപ്പാട്ടും അരങ്ങേറി. ദിബ്ബ കെഎംസിസിയും ഇഎച്ച്എസും ചേര്‍ന്ന് നടത്തിയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പും ദിബ്ബ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും സ്റ്റാഫുകളുടെയും നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
പരിപാടിയില്‍ ദിബ്ബ കെഎംസിസി ജനറല്‍ സെക്രട്ടറി നാസര്‍ അണ്ണാന്‍തൊടി സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ.സൈദലവി നന്ദിയും പറഞ്ഞു.