കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : മിഡിലീസ്റ്റിലെ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് യുഎഇ-യുകെ രാഷ്ട്രനായകന്മാര്‍. യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്നലെ അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മധ്യേഷയിലെ സമാധാന ശ്രമങ്ങള്‍ക്ക് തങ്ങളുടെ രാജ്യങ്ങള്‍ പൂര്‍ണ പിന്തുണ അറിയിക്കുന്നതായി ആവര്‍ത്തിച്ചത്. യുഎഇ- ബ്രിട്ടണ് ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇരുരാഷ്ട്രനായകരും തീരുമാനിച്ചു. മിഡിലീസ്റ്റിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പരസ്പര താല്പര്യമുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. പ്രാദേശിക തലത്തിലും ആഗോള തലത്തിലും സമാധാനം,സുരക്ഷ,സ്ഥിരത എന്നിവ കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് തങ്ങളുടെ രാജ്യങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
ചര്‍ച്ചകളിലൂടെയും നയതന്ത്ര പരിഹാരങ്ങളിലൂടെയും പ്രതിസന്ധികള്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ അടിവരയിട്ടു. ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകള്‍ ഇരുവരും അവലോകനം ചെയ്യുകയും രണ്ടു രാജ്യങ്ങളുടെയും ഇവിടങ്ങളിലെ ജനങ്ങളുടെയും വികസന താല്പര്യങ്ങള് മുന്നോട്ടു കൊണ്ടുപോകുന്നതിനും ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യുഎഇയുടെ 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന് സ്റ്റാര്‍മര്‍ ശൈഖ് മുഹമ്മദിന് ആശംസകള്‍ നേര്‍ന്നു. രാജ്യം കൂടുതല്‍ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും ഉയരട്ടെയെന്ന് അദ്ദേഹം അശംസിച്ചു. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ചരിത്രപരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുമെന്നും അതിലൂടെ ഭാവിയില്‍ സഹകരണവും സംയുക്ത ശ്രമങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ഇരു നേതാക്കളും ആവര്‍ത്തിച്ചു.
കൂടിക്കാഴ്ചയില്‍ അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന് ബിന്‍ സായിദ് അല്‍ നഹ്യാ ന്,ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്,പ്രത്യേക കാര്യങ്ങള്‍ക്കായുള്ള പ്രസിഡ ന്‍ഷ്യല്‍ കോടതി ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാ ന് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്,രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹീം അല്‍ ഹാഷിമി,എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയര്മാന് ഡോ.ഖല്ദൂന് ഖലീഫ അല്‍ മുബാറക്,യുഎഇ സായുധ സേനാ മേധാവി ഡോ.ലെഫ്റ്റനന്റ് ജനറല്‍ ഇസ സെയ്ഫ് ബിന്‍ അബ്ലാന്‍ അല്‍ മസ്റൂയി,യുകെയിലെ യുഎഇ അംബാസഡര്‍ മന്‍സൂര്‍ അബ്ദുല്ല ഖല്ഫാന് ബെല്ഹൂ ല്‍ എന്നിവരും പങ്കെടുത്തു.