കേരളത്തിൽ സിപിഎമ്മും സംഘപരിവാറും തമ്മിൽ വ്യത്യാസമില്ല
ദുബൈ : സൈക്കിള്‍ സൗഹൃദ നഗരമായ ദുബൈയില്‍ ഇനി നടന്നുല്ലസിക്കാനും പദ്ധതി. നടപ്പാതകളും ഇടനാഴികളും തുരങ്കങ്ങളും ഉള്‍ക്കൊളളുന്ന ദുബായ് വാക്ക് പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിരിക്കുകയാണ്. 3,300 കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി ഒരുങ്ങുന്നത്. മ്യൂസിയം ഓഫ് ഫ്യൂച്ചര്‍,അല്‍ റാസ് എന്നിവിടങ്ങളിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
110 കാല്‍നടപ്പാലങ്ങള്‍, 112 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കനാലിനരികിലൂടെയുളള നടപ്പാതകള്‍,മരങ്ങളും ചെടികളും വഴിയൊരുക്കുന്ന 124 കിലോമീറ്റര്‍ ഇടനാഴികകള്‍, 150 കിലോമീറ്ററില്‍ പര്‍വത ഗ്രാമീണ നടപ്പാതകള്‍ എന്നിവയിലൂടെ മനോഹരമായ സഞ്ചാരവഴികളാണ് ദുബൈ വാക്ക് പദ്ധയുടെ ഭാഗമായി ഒരുങ്ങുന്നത്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ ഒരുക്കുന്ന ‘ദുബൈ വാക്കി’ല്‍ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള നടപ്പാലമുണ്ടാകും. വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്സ് ടവര്‍, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ എന്നിവയെ ബന്ധിപ്പിച്ചാകും നടപ്പാതകള്‍.
ഇത് മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിക്കും. 15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് അല്‍ റാസിലെ നടപ്പാതയൊരുങ്ങുന്നത്. മെട്രോയിലും മറ്റു വാഹനങ്ങളിലും സൈക്കിളിലും ദുബൈയുടെ സൗന്ദര്യത്തെ ആസ്വദിച്ച നമുക്കിനി നടന്നുകൊണ്ട് ആ മനോഹാരിതയില്‍ അലിഞ്ഞുചേരാം.