27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : കുവൈത്തിലെ വിവിധ ഹൈവേകളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സംയുക്ത വിഭാഗം നടത്തിയ പരിശോധനയില്‍ പിടികിട്ടാ പുള്ളികള്‍, താമസ നിയമ ലംഘകര്‍ തുടങ്ങി 27 പേരെ കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിന് 17 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമ ലംഘനം നടത്തിയതിന് 1,645 പേര്‍ക്ക് പിഴ ചുമത്തി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസ്ക്യൂ പോലീസ്, സെന്‍ട്രല്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓപ്പറേഷന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രാഫിക് അഫയേഴ്സ് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറാണ് പരിശോധന നടത്തിയത്.