27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : കുട്ടികളുമായി വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ട്രാഫിക് സുരക്ഷാ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആന്റ് റോഡ്സ് ഏജന്‍സി സിഇഒ വ്യക്തമാക്കി. നവജാതശിശുക്കളെ യാത്രയില്‍ കൂട്ടുമ്പോള്‍ ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. 10 വയസ്സിന് താഴെയുള്ള അല്ലെങ്കില്‍ 145 സെന്റിമീറ്ററില്‍ താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ ചെയ്താല്‍ 400 ദിര്‍ഹമാണ് പിഴ. കൂടാതെ,ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സീറ്റുകളില്ലാതെ 4 വയസുള്ള കുട്ടികളെ ഓണ്ബോര്ഡിന് കീഴില്‍ കൊണ്ടുപോയാലും 400 ദിര്‍ഹം പിഴ ചുമത്തും. യുഎഇ ദേശീയദിന വാരാന്ത്യത്തില്‍ ഡിസംബര്‍ 1 നും 5 നുമിടയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ ദുബൈ ആര്‍ടിഎ സമ്മാനിച്ചിരുന്നു. 24 ആശുപ്രതികളിലായി ഏകദേശം 450 ചൈല്‍ഡ് കാര്‍ സീറ്റുകള്‍ ആര്‍ടിഎ കൈമാറിയിട്ടുണ്ട്. ‘മൈ ബേബിസ് ഗിഫ്റ്റ് ഓണ്‍ ഈദ് അല്‍ ഇത്തിഹാദ്’ എന്ന സംരംഭത്തിന് കീഴിലായിരുന്നു സമ്മാനം. വര്‍ഷം തോറും ഡിസംബര്‍ 1 മുതല്‍ 5 വരെ നടക്കുന്ന ആഘോഷ വേളയില്‍ പ്രതീക്ഷിക്കുന്ന ജനനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ആശുപത്രികള്‍ക്ക് കാര്‍ സീറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സിഇഒ ഹുസൈന് അല്‍ ബന്ന പറഞ്ഞു. സംരംഭത്തില്‍ പങ്കാളികളായ ദുബൈ പൊലീസ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി,യുണിസെഫ് എന്നിവരെ അല്‍ ബന്ന അഭിനന്ദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി 2000ത്തിലേറെ ചൈല്‍ഡ് സീറ്റുകള്‍ സംരംഭത്തിലൂടെ നല്‍കിയിട്ടുണ്ട്.