കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : തൃപ്രങ്ങോട് പഞ്ചായത്ത് കെഎംസിസി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗിന്റെ പ്രവര്‍ത്തനപാത പിന്‍പറ്റാന്‍ മറ്റു പാര്‍ട്ടികളും തയാറാകുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലുണ്ടായ യുഡിഎഫിന്റെ മിന്നും വിജയത്തില്‍ മുസ്്ലിംലീഗ് വഹിച്ച പങ്കും സന്തോഷവും അദ്ദേഹം പ്രവര്ത്തകരുമായിപങ്കുവച്ചു.
റസ്മുദ്ദീന് തൂമ്പില്‍ ഖിറാഅത്ത് നടത്തി. മണ്ഡലം പ്രസിഡന്റ് നാസര്‍ മംഗലം അധ്യക്ഷനായി. പിഎംഎ സലാമിനുള്ള ടീം തൃപ്രങ്ങോടിന്റെ സ്നേഹോപഹാരം ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് കൈമാറി. മുസ്ലിംലീഗിനെ പ്രണയിച്ച പ്രവാസി എന്ന വിഷയത്തില്‍ കെഎംസിസി മുന്‍ സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാന്‍തൊടി ക്ലാസെടുത്തു
ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം അബുദാബിയില്‍ എത്തിയ മുന്‍ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മണ്ഡലം മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി അംഗവുമായ അലികുട്ടി അമ്പാഴപുള്ളിക്ക് ടീം തൃപ്രങ്ങോടിന്റെ ഉപഹാരം കെഎംസിസി ദേശീയ,സംസ്ഥാന,ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ ചേര്‍ന്ന്് കൈമാറി. വനിതാലീഗ് സംസ്ഥാന സെക്രട്ടറിയും വാഴക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സാജിദ അന്‍സാര്‍,കെഎംസിസി നേതാക്കളായ യു.അബ്ദുല്ല ഫാറൂഖി,പികെ അന്‍വര്‍ നഹ,റഷീദ് പട്ടാമ്പി,ഹംസ ഹാജി പാറയില്‍,ഷാനവാസ് പുളിക്കല്‍,അനീഷ് മാങ്ങാട്,അസീസ് കാളിയാടന്‍,അഷ്റഫ് പുതുക്കുടി,അബ്ദുറഹ്മാന് മുക്രി,നൗഷാദ് തൃപ്രങ്ങോട്,ഷമീര്‍ പുറത്തൂര്‍, അനീഷ് മംഗലം,ഹംസകുട്ടി,റഹീം കാലടി,സുലൈമാന്‍ മംഗലം,മനാഫ് തവനൂര്‍,നിസാര്‍ കാലടി,ടിഎ അഷ്റഫ്,നൗഫല്‍ ചമ്രവട്ടം,റസാഖ് മംഗലം,മുഹമ്മദുണ്ണി തവനൂര്‍,വനിതാലീഗ് അംഗം ഷാഹിദ അസ്ലം പ്രസംഗിച്ചു. താജുദ്ദീന് ചമ്രവട്ടം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരിഫ് ആലത്തിയൂര്‍ സ്വാഗതവും ഹുസൈന് പുല്ലത്ത് നന്ദിയും പറഞ്ഞു.