കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് വഴി എറണാകുളം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍.കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് തുഫൈലിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്.കൊറിയര്‍ സര്‍വീസ് സ്ഥാപനത്തിലെ സ്റ്റാഫ് ആണെന്ന വ്യജേന വിളിച്ച് പരാതിക്കാരന്റെ പേരില്‍ മുംബൈയിലുള്ള വിലാസത്തില്‍ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് നിയമവിരുദ്ധമായി എ.ടി.എം കാര്‍ഡ്, ലാപ്ടോപ്, എം.ഡി.എം.എ, പണം ഉള്‍പ്പടെയുള്ളവ അയച്ചിട്ടുണ്ടെന്ന് പ്രതി . ;
തിരുവനന്തപുരത്ത് റൂട്ട് കനാല്‍ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ കുടുങ്ങിയതായി പരാതി തുഫൈല്‍ ധരിപ്പിച്ചു. പിന്നാലെ ഫോണിലൂടെ മുംബൈ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് പരാതിക്കാരന്റെ അക്കൗണ്ട് കോടതിയില്‍ പരിശോധിക്കുന്നതിനുള്ള തുകയായി അഞ്ച് ലക്ഷത്തോളം രൂപ നോട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എന്ന് പറഞ്ഞ് ഇയാള്‍ അയപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പരാതിക്കാരന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടുന്നതിനായി 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലും സംഭവം നടന്ന ഫെബ്രുവരി മാസത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍ പോലീസിന് കൈമാറിയ കേസില്‍ ട്രാന്‍സാക്ഷനുകളുടെയും ഫോണ്‍ നമ്ബറുകളുടെ ഡീറ്റെയിലുകളുമായി ബന്ധപ്പെട്ട വിശദമായ പരിശോധനയില്‍ പ്രതിക്കുറിച്ചുള്ള വിവരം ലഭിച്ചു.
ഇതിനു പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യയുടെയും സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി ഹരിശങ്കറിന്റെയും നിര്‍ദ്ദേശാനുസരണം സിറ്റി ഡിസിപി കെ.എസ്. സുദര്‍ശൻ്റെയും അസി. കമ്മീഷണര്‍ എം.കെ. മുരളിയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാക്കനാട് റിട്ടയേഡ് പ്രൊഫസറില്‍ നിന്ന് 4 കോടി രൂപ തട്ടിയ കേസില്‍ നേരത്തെ രണ്ട് യുവാക്കളെ കൊച്ചി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന 6000ലധികം പേരുണ്ടെന്ന് പോലീസ്; നാനൂറോളം പേർ അറസ്റ്റിൽ