ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
ന്യൂഡല്‍ഹി : വിമാനക്കമ്പനികളുടെ സീസണ് കൊള്ളയും പ്രവാസികളുടെ വോട്ടവകാശവും നിരന്തരമായി പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളാണെന്നും പ്രവാസികള്‍ ഉന്നയിക്കുന്ന ന്യായമായ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതു വരെ പോരാട്ടം തടുരുക തന്നെ ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ‘ഡയസ്പോറ സമ്മിറ്റി’ല്‍ സംസാരിക്കുകയായിരുന്നു. എക്കാലവും ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ ശബ്ദിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇനിയും മിണ്ടാതിരിക്കാനാവില്ല. പരിഹാരം കാണുംവരെ മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടും. പ്രവാസികള്‍ അവരുടെ ആവശ്യം ഉന്നയിക്കാന്‍ വിമാനം കയറി കൂട്ടത്തോടെ ഇവിടെ എത്തിയതു പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. ഒരുമിച്ചുള്ള പോരാട്ടത്തിന് ശക്തികൂടുമെന്നു പറഞ്ഞ ഇ.ടി സംഘാടകരെ അഭിനന്ദിക്കുന്നവെന്നും കൂട്ടിച്ചേര്‍ത്തു.