
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അല്ലാഹു പരമകാരുണികനാണ്. അവന്റെ കരുണയേല്ക്കാത്ത ഒന്നും പ്രപഞ്ചത്തിലില്ല. അവന്റെ കാരുണ്യനിയോഗമായാണ് അന്ത്യപ്രവാചകര് മുഹമ്മദ് നബി(സ്വ) അവതരിച്ചത്. അല്ലാഹു പറയുന്നു: എന്റെ കാരുണ്യം എല്ലാ വസ്തുക്കള്‍ക്കും പ്രവിശാലമാണ്. സൂക്ഷ്മതയോടെ ജീവിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് വഴിയേ ഞാനത് രേഖപ്പെടുത്തുന്നതാണ് (സൂറത്തുല്‍ അഅ്റാഫ് 156). അല്ലാഹുവിന്റെ കാരുണ്യം വിളംബരം ചെയ്യുന്ന വിവിധങ്ങളായ സൂക്തങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലുണ്ട് (സൂറത്തുല്‍ അന്‍ആം 133, 147). കാരുണ ചെയ്യുക എന്നത് നിങ്ങളുടെ നാഥന് തന്റെ ബാധ്യതയായിട്ടാണു കാണുന്നത് (സൂറത്തുല്‍ അന്‍ആം 54). ഒരു സൃഷ്ടിക്ക് സ്രഷ്ടാവില്‍ നിന്നുള്ളത്ര കരുണാമയം വേറൊരാളില്‍ നിന്നും അനുഭവിക്കാനാവില്ല, ഉദാഹരണത്തിന് ഒരു മാതാവ് തന്റെ കുഞ്ഞിനോട് കാണിക്കുന്നതിനേക്കാളേറെ കാരുണ്യക്കടലാണ് അല്ലാഹു. (ഹദീസ് ബുഖാരി, മുസ്ലിം). നബി(സ്വ) പറയുന്നു: അല്ലാഹു സൃഷ്ടികര്‍മം തീരുമാനിച്ചപ്പോള്‍ തന്നെ അവന്റെ സിംഹാസനത്തിന് മുകളില്‍ എഴുതിവച്ചു ‘എന്റെ കാരുണ്യം എന്റെ കോപത്തേക്കാള്‍ മുന്‍കടന്നിരിക്കുന്നു’ (ഹദീസ് ബുഖാരി,മുസ്്ലിം). അല്ലാഹുവിന്റെ ഖജനാവുകള്‍ ഏവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്, ഏവര്‍ക്കും ഉപജീവന അതിജീവന വകകള്‍ അവന് എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യര്‍ക്ക് എന്തെങ്കിലും അനുഗ്രഹം അല്ലാഹു തുറന്നുകൊടുക്കുന്നുവെങ്കില് അത് തടഞ്ഞുവെക്കാനോ പിടിച്ചുവെക്കുന്നുവെങ്കില് പിന്നീടത് വിടുകൊടുക്കാനോ ഒരാളും തന്നെയില്ല (സൂറത്തു ഫാത്വിര് 02).
നബി (സ്വ) പറയുന്നു: നിശ്ചയം അല്ലാഹുവിന് നൂറു കാരുണ്യമുണ്ട്, അവയില്‍ നിന്ന് ഒരൊറ്റ കാരുണ്യമാണ് മനുഷ്യ ജിന്നു മൃഗജന്തുജാലങ്ങള്ക്കായി ഇറക്കിയിരിക്കുന്നത്. അതില്‍ നിന്നാണ് സകല ജീവികളും അന്യോനം കരുണയും മൃദുലതയും കാണിക്കുന്നത്,മൃഗം തന്റെ കുഞ്ഞിനോട് വാത്സല്യം കാട്ടുന്നത് പോലും. ബാക്കിവരുന്ന തൊണ്ണൂറ്റിയൊമ്പത് കാരുണ്യങ്ങളെ അവന് അന്ത്യനാളിലേക്കായി മാറ്റിവെച്ചിരിക്കുകയാണ്, അന്നവിടെവെച്ച് അവന് സൃഷ്ടികള്‍ക്ക് അത്രയും കരുണകള്‍ ചെയ്യും(ഹദീസ് ബുഖാരി, മുസ്്ലിം). അല്ലാഹുവിന്റെ വിജ്ഞാനവും കാരുണാനുഗ്രഹവും സകല വസ്തുക്കള്‍ക്കും പ്രവിശാലമാക്കിയിരിക്കുന്നു എന്ന് പരാമര്‍ശിച്ച് മാലാഖമാര്‍ പ്രാര്‍ത്ഥിക്കും(സൂറത്തു ഗാഫിര് 07). പ്രവാചകന്മാരൊക്കെയും പരമകാരുണികനെന്ന് വിളിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുമായിരുന്നു. ആരും അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കാര്യത്തില്‍ നിരാശരാവരുത്. ദുര്മാര്ഗികളാണ് നാഥന്റെ കരുണ്യത്തില്‍ ഇച്ഛാഭംഗം വന്നവരാകുക (സൂറത്തുല്‍ ഹിജ്ര് 56). നബി(സ്വ) അല്ലാഹുവില്‍ നിന്നു കാരുണ്യത്തിനായി കേണു പ്രാര്‍ത്ഥിക്കുമായിരുന്നു(ഹദീസ് അബൂദാവൂദ് 509). കരുണാമയനായ അല്ലാഹുവിന്റെ പിടിയില്‍ നിന്നു രാത്രിയും പകലും നിങ്ങള്‍ക്ക് സുരക്ഷിതത്വം തരാനാരാണുള്ളത് എന്ന് താങ്കള്‍ ചോദിക്കുക എന്ന് പറയുന്നത് സൂറത്തുല്‍ അമ്പിയാഅ് 42ാം സൂക്തത്തിലുണ്ട്. കാരുണ്യമെന്നത് ഇസ്്ലാം നിഷ്കര്‍ഷിക്കുന്ന മാനുഷിക മൂല്യമാണ്. ശുദ്ധ ഹൃദയമുള്ള ഏതൊരാള്‍ക്കും ആ സല്ഗുണമുണ്ടായിരിക്കും. പരാജിത ഹൃദയനില് നിന്ന് മാത്രമേ കാരുണ്യസ്വഭാവം എടുത്തെറിയപ്പെടുകയുള്ളൂ (ഹദീസ് അബൂദാവൂദ് 4942,സ്വഹീഹു ഇബ്നു ഹിബ്ബാന്‍ 701).
നാം നമ്മുടെ ചുറ്റുമുള്ളവരോട് കരുണ കാട്ടണം. എന്നാല്‍ നമ്മുക്കും കരുണ കിട്ടും. കരുണ ചെയ്യുന്നവര്‍ക്കാണ് അല്ലാഹു കരുണ ചെയ്യുക (ഹദീസ് ബുഖാരി, മുസ്്ലിം). മക്കളോടും വീട്ടുകാരോടും കുടുംബക്കാരോടും നാം കരുണയുള്ളവരാകണം. അല്ലാഹുവിന്റെ കാരുണ്യ വിശേഷരൂപമായ റഹ്മാനില്‍ നിന്നാണ് കുടുംബബന്ധമെന്നര്ത്ഥമാക്കുന്ന റഹിമ് പദമായി രൂപപ്പെടിത്തിയിരിക്കുന്നത് (ഖുദ്സിയ്യായ ഹദീസ് സ്വഹീബ് ബ്നു ഹിബ്ബാന്‍ 748, മുസ്വന്നഫു അബ്ദുറസാഖ് 21139).
അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് കരുണ കാണിക്കണം. നമ്മളിലെ ചെറിയവരോട് കരുണ കാണിക്കാത്തവര്‍ നമ്മില്‍പ്പെട്ടവരല്ല എന്നാണ് നബി (സ്വ) താക്കീത് ചെയ്തിരിക്കുന്നത് (ഹദീസ് തുര്‍മുദി 1921). നാമോര്ത്തരും പരസ്പരം കരുണ ചെയ്യണം. വലിയവരോടും ബലഹീനരോടും കരുണയുള്ളവരാകണം. ജനങ്ങള്‍ക്ക് കരുണ ചെയ്യാത്തവര്‍ക്ക് അല്ലാഹു കരുണ ചെയ്യില്ല (ഹദീസ് ബുഖാരി 7376). മനുഷ്യരോടെന്നല്ല സകല ജന്തു സസ്യ ജീവികളോടും കരുണാമയമായി ഇടപെടണം. നബി (സ്വ) പറയുന്നു: കരുണ ചെയ്യുന്നവര്‍ക്ക് പരമകാരുണികനായ അല്ലാഹു കരുണ ചെയ്യും, നിങ്ങള്‍ ഭൂമിയിലുള്ളവര്‍ക്ക് കരുണ ചെയ്യൂ. എന്നാല്‍ ആകാശത്തുള്ളവന്‍ നിങ്ങള്‍ക്ക് കരുണ ചെയ്യും (ഹദീസ് തുര്‍മുദി 1924). മഴ അല്ലാഹുവില്‍ നിന്നുള്ള വലിയ കാരുണ്യവര്‍ഷമാണ്. അല്ലാഹു പറയുന്നു: കാറ്റടിപ്പിക്കുന്നവന്‍ അല്ലാഹുവാണ്, അവ മേഘങ്ങളെ ഇളക്കിവിടുകയും താനുദ്ദേശിക്കും വിധം അന്തരീക്ഷത്തിലവ വ്യാപിപ്പിക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. അങ്ങനെ അവക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ ബഹിര്‍ഗമിക്കുന്നത് നിനക്കു കാണാം. തന്റെ ദാസരില്‍ നിന്ന് താനുദ്ദേശിക്കുന്നവര്‍ക്ക് അവന് അതെത്തിച്ചുകൊടുക്കുമ്പോള്‍ അവരതാ ആഹ്ലാദഭരിതരാകുന്നു (സൂറത്തു റൂം 48). മഴയിലൂടെ അല്ലാഹു ഭൂമിയെ കുടിപ്പിക്കുന്നു, മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. അതുവഴി കൃഷികളുണ്ടാവുന്നു. ഹരിതാഭ പരക്കുന്നു. വെള്ളമൊഴുകുന്നു. എല്ലാം ദൈവാനുഗ്രഹം. വെള്ളം കിട്ടാതെ ബുദ്ധിമുട്ടിയാല്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടി മഴക്കായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത് നബി (സ്വ) കാണിച്ചുതന്ന തിരുചര്യയാണ്. അതിനോട് അനുധാവനം ചെയ്തുകൊണ്ട് യുഎഇ രാഷ്ട്രത്തിന്റെ ഭരണാധികാരി മഹാനായ ശൈഖ് മുഹമ്മദ് ബ്നു സായിദ് നാളെ രാവിലെ പതിനൊന്ന് മണിക്ക് സ്വലാത്തുല്‍ ഇസ്തിസ്ഖാ മണിക്ക് (മഴയെ തേടിക്കൊണ്ടുള്ള നമസ്കാരം) നിര്‍വഹിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.