ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
ഷാര്‍ജ : യുഎഇയിലെ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശികളുടെ കൂട്ടായ്മ ‘നടുവണ്ണൂരകം’ആറാം വാര്‍ഷികം ആഘോഷിച്ചു. യുഎഇയുടെ 53ാമത് ദേശീയദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന് അഭിവാദ്യമര്‍പ്പിച്ച് അജ്മാന് ഇന്ത്യ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ‘നടുവണ്ണൂരുത്സവം 2024’ മാധ്യമ പ്രവര്ത്തകന് ഷിനോജ് ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് അല്‍ദാന അധ്യക്ഷനായി. നിജീഷ് വിനോയ് കാഞ്ഞിക്കാവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യരക്ഷാധികാരി കെകെ മൊയ്തീന്‍കോയ ആമുഖഭാഷണം നടത്തി. നബ്ലു റാഷിദ്,ഷാഫി ന്യൂസ്റ്റാര്‍,റിയാസ് ചേലേരി,കെഎം അബ്ബാസ്,ഷെരീഫ് അല്‍ മഖ്സബ്,അഷിമ പി,ആദം ഇടവന,ദിലീപ് അളക,റിയാസ് പൂതൂര്‍,റഫീഖ് കെകെ,ഗോപേഷ് നായര്‍,ഷാജി ആര്‍കെ,അബ്ദുല്‍ ഗഫൂര്‍,ഷമിം മണോളി,ഷാജി സഞ്ചാരി,ജറീഷ് ടിവി,സിറാജ് ടിവി,സമീര്‍ ബാവ,സജിത്ത് പികെ പ്രസംഗിച്ചു. നടുവണ്ണൂരകം കുടുംബാംഗങ്ങളും കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.