ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
ഷാര്‍ജ : ഈദ് അല്‍ ഇത്തിഹാദ് ആഘോഷ ഭാഗമായി ഷാര്‍ജ കെഎംസിസി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം നാളെ. രാത്രി ഏഴ് മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളിലാണ് സമ്മേളനം. മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ.കെകെ ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ,ഡല്‍ഹി കെഎംസിസി പ്രസിഡന്റും രാജ്യസഭാംഗവുമായ അഡ്വ.ഹാരിസ് ബീരാന്,കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് വി.ടി ബല്‍റാം പ്രസംഗിക്കും. ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം നജീബ് കാന്തപുരം എംഎല്‍എക്ക് സമ്മേളനത്തില്‍ സമ്മാനിക്കും.
ഉന്നത വിദ്യഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ ഭാവനാപൂര്‍ണമായ പദ്ധതിയാണ് നജീബ് കാന്തപുരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.കെപി ഹുസൈന് പരിപാടിയില്‍ മുഖ്യാതിഥിയാകും. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,പികെ അന്‍വര്‍ നഹ പങ്കെടുക്കും. ഇന്ത്യ-അറബ് ബന്ധം വരച്ചുകാട്ടുന്നതും അര നൂറ്റാണ്ട് പിന്നിട്ട യുഎഇയുടെ പിറവിയും വളര്‍ച്ചയും രാഷ്ട്രനിര്‍മാണത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പങ്കും പരിചയപ്പെടുത്തുന്നതുമായ പരിപാടികള്‍ അരങ്ങേറും. പ്രമുഖ ഗായകരായ കണ്ണൂര്‍ മമ്മാലി,ആബിദ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍ സന്ധ്യ നടക്കും. യുഎഇയുടെ 53മത് ദേശീയ ദിനം ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഷാര്‍ജ കെഎംസിസി ഒരു മാസമായി നടത്തിവരുന്ന വിവിധ പരിപാടികള്‍ക്ക് നാളെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ സമാപനം കുറിക്കും. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി,ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം,ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.