കേരളത്തിൽ സിപിഎമ്മും സംഘപരിവാറും തമ്മിൽ വ്യത്യാസമില്ല
ദുബൈ: യുഎഇയില്‍ ബിസിനസ് നിയമങ്ങള്‍ കര്‍ശനമാക്കുകയാണ്. ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്. തടവും പിഴയും ഉള്‍പ്പെടെയുള്ള നടപടികളാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. ഒരു വര്‍ഷം തടവും 20,000 ദിര്‍ഹം മുതല്‍ പിഴയുമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുക. സാധാരണക്കാര്‍ക്കാണ് ഈ ശിക്ഷ. അതേസമയം, രഹസ്യം ചോര്‍ത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ തടവ് അഞ്ചിരട്ടി വരെ നീളുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് കര്‍ശനമായ ശിക്ഷാ നടപടികള്‍ ചുമത്തുന്നതെന്ന് പ്രോസിക്യൂഷന് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലൂടെ മുന്നറിയിപ്പില്‍ വ്യക്തമാക്കി.