27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ധനവിനും വോട്ടവകാശത്തിനും പരിഹാരം തേടി അബുദാബി സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ ഡയസ്പോറ സമ്മിറ്റ് നടക്കും. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ യുഎഇയിലെ മുപ്പതില്പരം പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചു 150 ഓളം പ്രതിനിധികളാണ് പങ്കെടുക്കു ന്നത്. സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപിമാരും പങ്കെടുക്കും. പ്രതിനിധികളുടെ റിപ്പോര്‍ട്ടിങ് വൈകുന്നേരം വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കും.
രണ്ടു സെഷനുകളിലായാണ് സമ്മിറ്റ് നടക്കുക. വിമാനയാത്രാ കൂലിയുമായി ബന്ധപ്പെട്ട സെഷനില്‍ ദുബൈ മുന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണിയും പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട സെഷനില്‍ മുന്‍ ഇലക്ഷന് കമ്മീഷണര്‍ എസ്വൈ ഖുറൈഷിയും പങ്കെടുക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രധാന സെഷനില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സമ്മിറ്റില്‍ പ്രവാസികളുമായി സംവദിക്കും. സമ്മിറ്റിന്റെ ഭാഗമായി മുഴുവന്‍ പ്രവാസി സംഘടനകള്‍ ചേര്‍ന്ന് തയാറാക്കിയ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും അടങ്ങിയ മാര്‍ഗരേഖ എംപിമാര്‍ക്ക് സമര്‍പിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കഴിഞ്ഞ നാളുകളില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ ഈ സമ്മിറ്റിന് ഊര്‍ജം പകരും. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ കൂട്ടായ മുന്നേറ്റത്തിന് അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഡയസ്പോറ സമ്മിറ്റിന്റെ ആദ്യ രണ്ടു സെഷനുകള്‍ കഴിഞ്ഞ ഫെബ്രുവരി 11,മെയ് 5 ദിവസങ്ങളില്‍ നടന്നിരുന്നു.