27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ശരീരം കൊണ്ട് ചെയ്യാവുന്ന ഏറ്റവും മഹത്തായ ധര്‍മമാണ് രക്തദാനമെന്നും മറ്റൊരാളുടെ ജിവന് രക്ഷാപ്രക്രിയയില് ഭാഗമാവുക എന്നത് പുണ്യകര്‍മമാണെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസി സി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു. സര്വരാജ്യക്കാര്ക്കും യുഎഇ നല്കുന്ന പരിഗണനയും അവസരങ്ങളും ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും മലയാളികളൂടെ സ്വന്തം പോറ്റുനാടായ യുഎഇ യുടെ ദേശീയ ദിനം മലയാളികളൂടെ കൂടി ദേശീയദിനമാണെന്നും ഈ നാടിനോടുള്ള കടപ്പാട് എല്ലാ വിധേനയും പ്രകടിപ്പിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
വര്‍ഷങ്ങളായി കെഎംസിസി കാസര്‍കോട് ജില്ലാ കമ്മറ്റി ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് ഏറെ പ്രശംസനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.ദുബൈ ഗവണ്മെന്റുമായി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി ചേര്‍ന്ന് നടത്തിയ ഈ മെഗാ രക്തദാന പരിപാടി മാതൃകപരമായ സേവനമായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് മുഖ്യതിഥി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പിഎംഎ സലാം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെഎം ഷാജി,കെഎംസിസി കേന്ദ്ര ഉപദേശക കമ്മിറ്റി ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യദ്ദീന്,സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യയ് യ തളങ്കര,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,അന്‍വര്‍ നഹ,റിയാസ് ചേലേരി സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി,അഡ്വ.ഇബ്രാഹിം ഖലീല്‍,ഹംസ തൊട്ടി,അഫ്സല് മെട്ടമ്മല്‍,ഇസ്മായില്‍ ഏറമല,റയീസ് തലശ്ശേരി,കൈന്ഡ്നസ് ബ്ലഡ് ഡൊണേഷന്‍ ടീം പ്രധിനിധികളായ അന്‍വര്‍ വയനാട്,ശിഹാബ് തെരുവത്ത്,ജില്ലാ ഭാരവാഹികളായ സിഎച്ച് നൂറുദ്ദീന്‍,ഇസ്മയില്‍ നാലാംവാതുക്കല്, അബ്ബാസ് കെ.പി,റഫീഖ് പടന്ന,ഹസൈനാര്‍ ബീജന്തടുക്ക,സുബൈര്‍ അബ്ദുല്ല,അഷറഫ് ബായാര്‍,സുബൈര്‍ കുബണൂര്‍,സി.എബഷീര്‍ പള്ളിക്കര,ആസിഫ് ഹൊസങ്കടി,റഫീഖ് കടാങ്കോട്,ഇബ്രാഹിം ബേരിക്ക,ഫൈസല്‍ പട്ടേല്‍,റഫീഖ് മാങ്ങാട്,എജിഎ റഹ്മാന്,റാഷിദ് പടന്ന,അഷറഫ് ബച്ചന്,ഹനീഫ കട്ടക്കാല്‍,ഹസ്ക്കര്‍ ചൂരി,സൈഫുദ്ദീന് മൊഗ്രാല്‍,മന്‍സൂര്‍ മര്‍ത്യ,ഉപ്പി കല്ലങ്കൈ,ആരിഫ് കൊത്തിക്കാല്‍,സലാം മാവിലാടം,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്മാന്,സലാം മാവിലാടം,സമീര്‍ ബെസ്റ്റ് ഗോള്‍ഡ്,മാഹിന്‍ കുന്നില്‍,മണ്ഡലം ഭാരവാഹികള്‍,പഞ്ചായത്ത്,മുനിസിപ്പല്‍ നേതാക്കള്‍ പങ്കെടുത്തു. ഫൈസല്‍ നെല്ലിക്കട്ട ഖിറാഅത്ത് നടത്തി. ജില്ലാ ട്രഷറര്‍ ഡോ.ഇസ്മായീല്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.