
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
അബുദാബ്: അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡിലെ ആദ്യ വനിത ഇനി ഇന്റര്‍പോളില്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഡിജിറ്റല്‍ ക്രൈം അനലിസ്റ്റായ ക്യാപ്റ്റന്‍ ഹാജറ റാഷിദ് അല്‍ നുഐമിയെ ഇന്റര്‍പോളിന്റെ ഇന്നവേഷന്‍ സെന്ററില്‍ ലെയ്സണ്‍ ഓഫീസറായി നിയോഗിച്ചതായി അബുദാബി പൊലീസ് അറിയിച്ചു. രാജ്യാന്തര സംഘടനയിലെ ഹാജറയുടെ മൂന്ന് വര്‍ഷത്തെ സര്‍വീസ് ജൂണില്‍ ആരംഭിച്ചു. ഇന്റര്‍പോളിലെ പ്രവര്‍ത്തനം അല്‍ നുഐമിക്ക് സൈബര്‍ കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ കൂടുതല്‍ പ്രത്യേക രാജ്യാന്തര പ്രായോഗിക അനുഭവവും വൈദഗ്ധ്യവും നല്‍കും. ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിക്കുന്ന വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റിയില്‍ പ്രാവീണ്യം നേടിയ ആദ്യത്തെ ഇമാറാത്തി ഓഫീസര്‍ കൂടിയാണ് ഹാജറ. സിംഗപ്പൂരില്‍ ഇന്റര്‍പോളിന്റെ ഇന്നൊവേഷന് സെന്ററില്‍ ലെയ്സണ്‍ ഓഫീസറായി ചേര്‍ന്ന ഹാജറ റാഷിദ് അല്‍ നുഐമിയെ അഭിനന്ദിക്കുന്നതായി ഇന്റര്‍പോള്‍ പ്രസിഡന്റും യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ ഡോ. അഹമ്മദ് നാസര്‍ അല്‍ റയ്സി പറഞ്ഞു. അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡിലെ ആദ്യത്തെ വനിതാ പൊലീസ് ഓഫീസറാണ് ഹാജറ.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും