ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
ദുബൈ : സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലില്‍ ജിഡിആര്‍എഫ്എക്ക് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ പ്രത്യേക പ്രശംസ. ദുബൈ എമിഗ്രേഷന്‍ മേധാവി മുഹമ്മദ് അഹമ്മദ് അല്‍ മര്റിയെക്കുറിച്ച് എനിക്ക് ഈയിടെ അസാധാരണമായ റിപ്പോര്‍ട്ട് ലഭിച്ചതായി ശൈഖ് മുഹമ്മദ് എക്സില്‍ എഴുതി. ‘സന്ദര്‍ശകരുടെ ഊഷ്മളമായ സ്വീകരണം, മാനുഷികവും അസാധാരണവുമായ കേസുകള്‍ അദ്ദേഹത്തിന്റെ ചിന്താപൂര്‍വ്വം കൈകാര്യം ചെയ്യല്‍, പൊതുജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ നിരന്തര സാന്നിധ്യം, ഉറച്ച പ്രതിബദ്ധത എന്നിവയ്ക്ക് അദ്ദേഹം പ്രശംസിക്കപ്പെട്ടു. ഒരു തുറന്ന വാതില്‍ നയം നിലനിര്‍ത്താന്‍ അദ്ദേഹം കഠിനമായി പ്രയത്നിച്ചു. വിസ കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവര്‍ക്കായി യുഎഇ പൊതുമാപ്പ് നടപ്പിലാക്കുന്നതില്‍ മുന്‍നിരയിലാണ് അല്‍ മാരിശൈഖ് മുഹമ്മദ് പ്രശംസിച്ചു.