സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
ദുബൈ : ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം. ജനുവരി 12 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 1000 ഡ്രോണുകള്‍ പങ്കെടുക്കുന്ന ഡ്രോണ്‍ പ്രദര്‍ശനവും കരിമരുന്ന് പ്രയോഗവും നടക്കും. ദിവസവും രണ്ട് തവണ ഡ്രോണ്‍ പ്രദര്‍ശനം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 150 പൈറോ ഡ്രോണുകള്‍ സ്കൈ ഡ്രൈവര്‍മാര്‍ക്കൊപ്പം ബ്ലൂ വാട്ടേഴ്സിനും ബീച്ചിലെ ജെബിആറിനും മുകളില്‍ 13ന് രാത്രി 8 മണിക്കും 10 മണിക്കും ഷോകളുണ്ടാകും. 1000 ഡ്രോണുകളുടെ കൂട്ടം വിസ്മയകരമായ ദൃശ്യങ്ങളും അസാധാരണ രൂപങ്ങളും അവതരിപ്പിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. രണ്ട് തീമുകളാണ് ഈ വര്‍ഷത്തെ ഷോയിലു ഉള്ളത്. നാളെ മുതല്‍ 26 വരെയാണ് ആദ്യ ഷോ. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ 30 വര്‍ഷത്തെ പാരമ്പര്യം ആഘോഷിക്കുന്ന ഷോയാണിത്. 27 മുതല്‍ ജനുവരി 12 വരെ നടക്കുന്ന രണ്ടാമത്തെ തീമിന്റെ ഭാഗമായി ഐകണിക് ലാന്റ് മാര്‍ക്കുകളുടെ 2ഡി,3ഡി ഡ്രോണ്‍ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ഫെസ്റ്റിവലിന്റെ 30ാം പതിപ്പ് അടയാളപ്പെടുത്തുന്ന,നഗരത്തെ പ്രകാശിപ്പിക്കുന്ന ലൈറ്റ്സ് ഇന്‍സ്റ്റലേഷനുകളും അവതരിപ്പിക്കും. ഇത്തവണത്തെ ആഘോഷം കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ദുബൈയില്‍ എത്തുക. വര്‍ണക്കാഴ്ചകളും കൗതുകം നിറഞ്ഞ അനുഭവങ്ങളും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കാനുള്ള കാത്തിരിപ്പിലാണ് ദുബൈ.