കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : സമൂഹത്തിന്റെ സുസ്ഥിരതയ്ക്കും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡാറ്റയുടെ സംരക്ഷണത്തിനും സൈബര്‍ സുരക്ഷ ഒരു അടിസ്ഥാന കാര്യമായി മാറിയെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ്. കോഡെഡ് കമ്പനിയുമായി സഹകരിച്ച് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സംഘടിപ്പിച്ച കുവൈത്ത് ഹാക്കത്തോണ്‍ 2024 മത്സരത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, സൈബര്‍ സുരക്ഷാ മേഖലയില്‍ നമ്മുടെ യുവാക്കള്‍ക്കിടയില്‍ മത്സര മനോഭാവവും സര്‍ഗ്ഗാത്മകതയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അവരുടെ ഡിജിറ്റല്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനും കുവൈത്തിന്റെ സൈബര്‍ ഇടം സംരക്ഷിക്കാന്‍ അവരെ യോഗ്യരാക്കുന്നതിനുമാണ് ശ്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.