ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
ദുബൈ : കലുഷിതമായ ലോകത്ത് മനുഷ്യത്വത്തിലധിഷ്ഠിതമായ വികസനം നടപ്പാക്കുന്ന അപൂര്‍വ രാജ്യങ്ങളിലൊന്നാണ് യുഎഇയെന്ന് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. ദുബൈ കെഎംസിസി സംഘടിപ്പിച്ച ഈദ് അല്‍ ഇത്തിഹാദ് യുഎഇ 53മത് ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മനുഷ്യ സ്നേഹം കൈവിടാതെ തന്നെ ലോകോത്തര രാജ്യമാക്കി വളര്‍ത്തിയെടുക്കാനുള്ള യുഎഇ ഭരണാധികാരികളുടെ കാഴ്ചപ്പാട് മാതൃകാപരമാണ്. മറ്റു വികസിത രാജ്യങ്ങള്‍ക്ക് കഴിയാത്ത രീതിയില്‍ ലോകത്തിലെ 200 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ പട്ടിണി മാറ്റാന്‍ ഈ രാജ്യത്തിന് കഴിയുന്നു.
പുതിയ ലോകക്രമത്തില്‍ യുഎഇയുടെ ഈ മനുഷ്യത്വപരമായ കാഴ്ചപ്പാട് അതിശയിപ്പിക്കുന്നതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഗോത്ര സംസ്കാരത്തിലധിഷ്ഠിതമായ നാട്ടുരാജ്യങ്ങളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നായി വളര്‍ത്തിയെടുക്കാന്‍ ഈ ദേശത്തിന്റെ നേതാക്കള്‍ ഒഴുക്കിയ വിയര്‍പ്പ് വലുതാണ്. ഇന്ന് ബഹിരാകാശരംഗത്തും ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മേഖലയിലും യുഎഇ വളരെ മുന്നിലെത്തിയിരിക്കുന്നു. ഇമാറാത്തി വനിതകളും ബഹിരാകാശത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങിയിരിക്കുന്നു. ഇത് ലോകത്തിന് മാതൃകയാണ്. ഒരു തരത്തിലുമുള്ള അസമാധാനത്തിനും കൂട്ടുനില്‍ക്കാതെ ലോകം മുഴുവന്‍ സന്തോഷം വളര്‍ത്തിയെടുക്കാനുള്ള യുഎഇയുടെ പ്രയത്നം മറ്റൊരു രാജ്യത്തിനും സാധിക്കാത്ത ചിന്താപദ്ധതിയാണ്.
സന്തോഷത്തിന് മാത്രമായി ഒരു മന്ത്രാലയം മറ്റെവിടെയും കാണാനാവില്ല. ഈ രാജ്യത്തിന് മഹത്വം പ്രവാസികള്‍ അതേ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളണം. അടുത്ത അരനൂറ്റാണ്ടിന്റെ വികസന സ്വപ്നങ്ങളുമായാണ് ഈ രാജ്യം കുതിക്കുന്നത്. കെഎംസിസി പോലുള്ള പ്രവാസി സംഘടനകള്‍ ഈ രാജ്യത്തോടൊപ്പം സഞ്ചരിച്ചവരാണ്. കേരളീയരായ മുപ്പത്തിയഞ്ച് ലക്ഷം വരുന്ന് പ്രവാസികളുടെ പ്രയത്നം ഈ രാജ്യത്തെ ഭരണാധികാരികള്‍ നല്ലരീതിയില്‍ മനസിലാക്കിയിരിക്കുന്നു. കേരളീയ സമൂഹത്തിന് അവര്‍ നല്കുന്ന പിന്തുണ അതിനുള്ള തെളിവാണ്. ഇവിടെ താമസിക്കുന്ന ഒരു പ്രവാസിയും അസംതൃപ്തരല്ല. രാജ്യത്തിന്റെ ഈ ആഘോഷം കണ്ടാല്‍ അത് ബോധ്യപ്പെടും. ഇതുപോലുള്ള സാഹോദര്യത്തിന്റെ സാഹചര്യമൊരുക്കിയത് ഈ രാജ്യത്തിന്റെ മഹത്വമാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ദുബൈ അല്‍നസര്‍ ലിഷര്ലാന്റില് ഒരുക്കിയ പ്രൗഢഗംഭീരമായ ദേശീയദിനാഘോഷത്തില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ എം.എ യൂസഫലി മുഖ്യാതിഥിയായിരുന്നു. ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ചേലാട്ട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്,ദുബൈ സിഡിഎ സോഷ്യല്‍ റെഗുലേഷന് വകുപ്പ് ഡയരക്ടര്‍ മുഹമ്മദ് അല്മുഹേരി,റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍,മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ ഏറാമല നന്ദി പറഞ്ഞു. അഡ്വ.ആമിറ അല്‍ ഷറാഫാത്ത് (നാഷണല്‍ മെഡിക്കല്‍ സെന്റര്‍),സുലൈമാന്‍(യൂണീക് വേള്‍ഡ് ഗ്രൂപ് ഓഫ് കമ്പനീസ്),ഷഫീഖ് അബ്ദുറഹ്മാന്(എംഡി,എഎംഡി പ്രോപര്‍ട്ടീസ്),മുഹമ്മദ് സാലിഹ് ഷാന്‍ എന്നിവരെ ദുബൈ കെഎംസിസിക്കു വേണ്ടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്കി ആദരിച്ചു.
യുഎഇ കെഎംസിസി നേതാക്കളായ യു.അബ്ദുല്ല ഫാറൂഖി,പികെ അന്‍വര്‍നഹ,നിസാര്‍ തളങ്കര,മദീന ഗ്രൂപ്പ് എംഡി പൊയില്‍ അബ്ദുല്ല,സികെ മജീദ്,ഫാത്തിമ ഹെല്‍ത്ത് ചെയര്മാന് ഡോ.ഹുസൈന്,ചന്ദ്രിക ഫിനാന്‍ഷ്യല്‍ ഡയരക്ടര്‍ പിഎംഎ സമീര്‍,റിയാസ് ചേലേരി,വിവിധ എമിറേറ്റുകളില്‍ നിന്നുള്ള കെഎംസിസി നേതാക്കള്‍,വ്യവസായ പ്രമുഖര്‍ പങ്കെടുത്തു. ദുബൈ കെഎംസിസി നേതാക്കളായ ഹുസൈനാര് ഹാജി എടച്ചാക്കൈ,ഇബ്രാഹിം മുറിച്ചാണ്ടി,പി.കെ ഇസ്മാഈല്‍,ഹംസ തൊട്ടി,അഡ്വ.ഇബ്രാഹിം ഖലീല്‍,അഷ്റഫ് കൊടുങ്ങല്ലൂര്‍,മുഹമ്മദ് പട്ടാമ്പി,ഒകെ ഇബ്രാഹിം,റഈസ് തലശ്ശേരി,നജീബ് തച്ചംപൊയില്‍, ഒ.മൊയ്തു,ഹനീഫ് ചെര്‍ക്കള,ഹസന് ചാലില്‍,എന്‍കെ ഇബ്രാഹിം,ഷുക്കൂര്‍,മുസ്തഫ വേങ്ങര,എസി ഇസ്മാഈല്‍,അബ്ദുല്‍ ഖാദര്‍ അരിപാമ്പ്ര,അബ്ദുസ്സലാം, പിവി നാസര്‍, നേതൃത്വം നല്കി.തുടര്‍ന്ന് ആദില്‍ അത്തു,കൊല്ലം ഷാഫി,കണ്ണൂര്‍ മമ്മാലി,രഹ്ന തുടങ്ങിയവര്‍ നയിച്ച ഇശല്‍ വിരുന്നും ദുബൈ കെഎംസിസി സര്‍ഗധാര വിഭാഗം ദഫ് മുട്ട്,വനിതാ വിങ് കിഡ്സ് ഒപ്പന, കിഡ്സ് അറബിക് ഡാന്‍സ്,ദറജ മാപ്പിള കലാവേദി അവതരിപ്പിച്ച ദഫ് മുട്ട്,അയാല അറബിക് ഡാന്‍സ്,എടരിക്കോട് സംഘത്തിന്റെ കോല്‍ക്കളി,നാദാപുരം ചൂരക്കുടി കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് അഭ്യാസ പ്രകടനങ്ങള്‍ എന്നിവയും ഈദ് അല്‍ ഇത്തിഹാദ് പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ദുബൈ കെഎംസിസി അടുത്തകാലത്തൊരുക്കിയ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായി മാറി ഈദ് അല്‍ ഇത്തിഹാദ് മഹാസമ്മേളനം.