27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : കാസര്‍കോട് ജില്ലയില്‍ വനിതാ ലീഗിനെ ജനകീയ വത്കരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിസ്വാര്‍ത്ഥ സേവനം ചെയ്ത നേതാവാണ് കഴിഞ്ഞ ദിവസം അന്തരിച്ച വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ പിപി നസീമ ടീച്ചറെന്ന് ഷാര്‍ജ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.
മുസ്്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും വളര്‍ച്ചക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സര്‍വരുടെയും സ്വീകാര്യത നേടി. അടിസ്ഥാന വര്‍ഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും വനിതകളുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്ത നസീമ ടീച്ചറുടെ വിയോഗം കനത്ത നഷ്ടമാണെന്നും ഷാര്‍ജ കെഎംസിസി ഹാളില്‍ നടന്ന അനുശോചന യോഗത്തിലെ പ്രസംഗകര്‍ വ്യക്തമാക്കി.
ഷാര്‍ജ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് യൂസുഫ് ഹാജി അരയി പ്രാര്‍ത്ഥനാ സദസിന് നേതൃത്വം നല്കി. മുസ്്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എംപി ജാഫര്‍,ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി,അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി പിപി റഹ്്മാന്‍,കെഎംസിസി കാസര്‍കോട് ജില്ലാ,മണ്ഡലം ഭാരവാഹികളായ ശാഫി തച്ചങ്ങാട്,മുഹമ്മദ് മണിയനൊടി,ഷംസുദ്ദീന് കല്ലൂരാവി,ഏവി സുബൈര്‍,ഗഫൂര്‍ ബേക്കല്‍,ഖരീം കൊളവയല്‍,ബഷീര്‍ മാണിയൂര്‍,റസാഖ് മാണിക്കോത്ത്,അസ്്ലം ബല്ല,സൈനുദ്ദീന്‍ ബല്ല, അബ്ദുല്ല അലങ്കാര്‍,യൂസുഫ് കമ്മാടം പ്രസംഗിച്ചു.