സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
ദമ്മാം : സഊദിയില്‍ റീട്ടെയില്‍ സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ദമ്മാം അല്‍ ഫഖ്രിയയില്‍ ലുലു പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു. വെസ്റ്റ് ദമാം മുനിസിപ്പാലിറ്റി മേധാവി ഫയീസ് ബിന്‍ അലി അല്‍ അസ്മരി അല്‍ ഫഖ്രിയ ലുലു ഉദ്ഘാടനം ചെയ്തു. സൗദിയിലെ 57ാമത് സ്റ്റോറാണിത്. ഖുതുബ് അല്‍ ദിന് അല്‍ ഷാഫി സ്ട്രീറ്റിലെ പുതിയ ലുലു നവീന ഷാപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകള്‍ക്ക് നല്‍കുക. ഉദ്ഘാടന ചടങ്ങില്‍ ലുലു സഊദി ഡയരക്ടര്‍ ഷെഹീം മുഹമ്മദ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് റീജണല്‍ ഡയരക്ടര്‍ മോയിസ് നൂറുദ്ദീന്‍,ഇസ്റ്റേണ്‍ പ്രൊവിന്‍സ് എക്സിക്യൂട്ടീവ് മാനേജര്‍ മുഹമ്മദ് ബഷൈത്,ഇസ്റ്റേണ്‍ പ്രൊവിന്‍സ് അഡ്മിനിസ്ട്രേഷന് മാനേജര്‍ സായിദ് അല്‍സുബൈ പങ്കെടുത്തു.
20000 സ്ക്വയര്‍ ഫീറ്റിലുള്ള പുതിയ ലുലു ഹൈപ്പര്‍മാക്കറ്റ്,പ്രദേശവാസികളുടെയും പ്രവാസികളുടെയും ടൂറിസ്റ്റുകളുടെയും മികച്ച ഷോപ്പിങ് കേന്ദ്രമാകും. ഗ്രോസറി,ഫ്രഷ് ഫുഡ്, ബേക്കറി, ഹോം അപ്ലെയ്ന്‍സ്,മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുള്ളത്. മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. കൂടാതെ ഹെല്‍ത്ത് ആന്റ് ബ്യൂട്ടി പ്രൊഡക്റ്റുകള്‍ക്ക് പ്രത്യേകം സെക്ഷനും ഒരുക്കിയിട്ടുണ്ട്. 181 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യമുണ്ട്. പ്രധാനപ്പെട്ട ബുഹദ്രിയ റോഡിനോട് ചേര്‍ന്നായതിനാല്‍ യാത്രക്കിടയിലെ ഇടവേളയില്‍ എളുപ്പത്തില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെത്തി ഷോപ്പിങ് നടത്താനാകും.
മികച്ച ആഗോള ഉത്പന്നങ്ങള്‍ ഉപഭോക്താകള്‍ക്ക് ഉറപ്പാക്കുക എന്ന ലുലുവിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ദമ്മാം അല്‍ ഫഖ്രിയയിലെ ഹൈപ്പര്‍മാര്‍ക്കറ്റ്. പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഗ്ലോബല്‍ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതാകും പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. സഊദിയില്‍ വിപുലമായ പ്രൊജക്റ്റുകളാണ് ലുലുവിനുള്ളതെന്നും സഊദി ഭരണനേതൃത്വം നല്കുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും ഡയരക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. മൂന്നു വര്‍ഷത്തിനകം നൂറു സ്റ്റോറുകള്‍ സഊദി അറേബ്യയില്‍ തുറക്കാനുള്ള ദൗത്യത്തിലാണ് ലുലു. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും രണ്ടു മാസത്തിനകം നാലു പുതിയ ലുലു സ്റ്റോറുകള്‍ തുറക്കും.
കഴിഞ്ഞ നവംബര്‍ 14നാണ് അബുദാബി സെക്യൂരിറ്റീസ് എക്സചേഞ്ചില്‍ ലുലു റീട്ടെയില്‍ ലിസ്റ്റ് ചെയ്തത്. മികച്ച നിക്ഷേപ പങ്കാളിത്തത്തോടെ മിഡില്‍ ഈസ്റ്റിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡും ലുലു സ്വന്തമാക്കിയിരുന്നു. ജിസിസിയിലെ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പടെയാണ് ലുലു റീട്ടെയിലിലെ നിക്ഷേപകര്‍.