27 മില്യണ് ഫോളോവേഴ്സ്
അബുദാബി : ഈദ് അല് ഇത്തിഹാദിന്റെ ഭാഗമായി അബുദാബിയിലെ മവാഖിഫ് പാര്ക്കിങ്ങുകളുടെയും ടോളിന്റെയും അവധിദിനങ്ങള് പ്രഖ്യാപിച്ചു. അബുദാബി മൊബൈലിറ്റി കസ്റ്റമര് സെന്ററുകള്ക്ക് ഡിസംബര് രണ്ട്,മൂന്ന്(തിങ്കള്,ചൊവ്വ)തിയ്യതികളില് അവധിയായിരിക്കും. മവാഖിഫ് പാര്ക്കിങ്ങുകള് ഡിസംബര് ഒന്നുമുതല് നാലിന് രാവിലെ 7.59വരെ സൗജന്യമായിരിക്കും. മുസഫയിലെ ട്രക്ക് പാര്ക്കിങ്ങും ഇതേദിവസങ്ങളില് സൗജന്യമാണ്. അതേസമയം റസിഡന്സ് പാര്ക്കിങ്ങുകളില് രാത്രി ഒമ്പതുമുതല് രാവിലെ എട്ടുവരെ പണമടച്ചവര്ക്ക് മാത്രമെ അനുവദനീയമാരിക്കുകയുള്ളു. അബുദാബി ടോള് ഗേറ്റുകള് ഡിസംബര് ഒന്നുമുതല് നാലിന് രാവിലെ ഏഴുവരെ സൗജന്യമാണ്.