27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : ദുബൈയില്‍ ടോള്‍ സംവിധാനവും പാര്‍ക്കിംഗ് രീതിയും സമഗ്രമായി പരിഷ്കരിക്കാനൊരുങ്ങുകയാണ് ആര്‍ടിഎ. തിരക്കേറിയ സമയത്ത് സാലിക് ഗേറ്റുകളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കും. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ നിലവിലെ നിരക്ക് തുടരും. അര്‍ധരാത്രിയില്‍ യാത്ര സൗജന്യമായിരിക്കും. ടോള്‍ നിരക്കിലെ മാറ്റം അടുത്ത ജനുവരി അവസാനം നിലവില്‍ വരുമെന്നും ആര്‍ടിഎ അറിയിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ 10 വരെ 6 ദിര്‍ഹം, വൈകിട്ട് 4 മുതല്‍ 8 വരെ 6 ദിര്‍ഹം, രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ 1 മണി വരെയും 4 ദിര്‍ഹവുമാണ്. എന്നാല്‍ രാത്രി 1 മണി മുതല്‍ രാവിലെ 6 വരെ യാത്ര സൗജന്യമായിരിക്കും. ഞായറാഴ്ചകളില്‍ 4 ദിര്‍ഹമാണ് ടോള്‍ നിരക്ക്. ഇനി പാര്‍ക്കിംഗ് നിരക്കിലെ മാറ്റം 2025 മാര്‍ച്ച് മുതലാണ് നടപ്പാക്കുക. പ്രധാന പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന പാര്‍ക്കിംഗ് നിരക്ക് മണിക്കൂറിന് 25 ദിര്‍ഹം ഫീസ് ഈടാക്കും. വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രധാന മേളകള്‍ നടക്കുമ്പോള്‍ സമീപത്തെ പാര്‍ക്കിംഗ് നിരക്ക് വര്‍ദ്ധിപ്പിക്കും. സാധാരണ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെയും വൈകിയിട്ട് 4 മുതല്‍ 8 വരെയും മണിക്കൂറിന് 4 ദിര്‍ഹമാണ് നിരക്ക്. പ്രീമിയം പാര്‍ക്കിംഗ് സ്ഥലങ്ങളില്മണിക്കൂറിന് 6 ദിര്‍ഹമാണ് ഈടാക്കുക. എന്നാല്‍ രാത്രി 10 മുതല്‍ രാവിലെ 8 വരെ പാര്‍ക്കിംഗ് സൗജന്യമാണ്. ഈ രീതിയിലുള്ള മാറ്റങ്ങളാണ് ദുബൈയില്‍ ആര്‍ടിഎ നടപ്പാക്കാന്‍ പോകുന്നത്…..