കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : കെഎംസിസി ദുബൈ കണ്ണൂര്‍ മണ്ഡലം കമ്മിറ്റിക്കു കീഴിലെ സ്പോര്‍ട്സ് ആന്റ് വെല്‍നെസ് വിങ് ആതിഥ്യമരുളിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് കെഎംസിഎല്‍ ഒന്നില്‍ മിക്സഡ് 8 ജേതാക്കളായി. രണ്ടു ദിവസങ്ങളിലായി സ്കൈലൈന്‍ യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ കെകെഎസ്സി കാഞ്ഞിരോട് റണ്ണേഴ്സപ്പായി. വാശിയേറിയ മത്സരങ്ങള്‍ക്കാണ് സ്കൈ ലൈ ന് യൂണിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷിയായത്. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മഹ്്മൂദ് അള്ളാംകുളം ബൗളറായും കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍ ബാറ്റ്സ്മാനുമായി
തിങ്ങിനിറഞ്ഞ കാണികളെ ത്രസിപ്പിച്ചാണ് ഗ്രീസുണര്ന്നത്. മണ്ഡലത്തിലെ 20 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ടീം അംഗങ്ങളുടെയും മണ്ഡലം കെഎംസിസി ഭാരവാഹികളുടെയും മാര്‍ച്ച്പാസ്റ്റോടെയാണ് തുടക്കം കുറിച്ചത്. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി ഉദഘാടനം ചെയ്തു. വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാകായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. മുസ്്ലിംലീഗ് ജില്ലാ ട്രഷറര്‍ മഹ്മൂദ് കടവത്തൂര്‍,കെഎംസിസി സംസ്ഥാന,ജില്ലാ ഭാരവാഹികളായ ഒ.മൊയ്ദു ചപ്പാരപ്പടവ്,എന്‍പി ഉമ്മര്‍കുട്ടി,മുനീര്‍ ഐക്കോടിച്ചി,മണ്ഡലം ഭാരവാഹികളായ അന്‍സാരി പയ്യാമ്പലം,ഷഹീബ് സാലിഹ്,അയാസ് തായത്ത്,ആഷിഖ് മുക്കണ്ണി, അര്ഷില് ആയിക്കര,റിസാല്‍ മഠത്തില്‍,നിഹ്്മത്തുല്ല അറക്കല്‍,ടിസി നാസര്‍,മുഷ്താഖ് വാരം,തന്‍വീര്‍,ഷംഷാജ് പുറത്തീല്‍,സി റാഷിദ്,മഷൂദ് ചീനി, അസ്കര്‍ സൗത്ത് ബസാര്‍,ഷാഫി കസാനക്കോട്ട, മുസ്തഫ ചേലോറ,ഷാനിബ് അമീര്‍,ഹാരിസ് കണ്ണൂര്‍ ബ്രദേഴ്സ്,ഉംനാസ്,വനിതാവിങ് ഭാരവാഹികളായ സഹദ റാഷിദ്,ഫര്‍ഹ അര്ഷില്,ഫംന ഷംഷാജ്,സഹ്റ സുബൈര്‍,സുഫൈജ ഷിജാസ് പങ്കെടുത്തു.