കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : അബുഹൈല്‍ സ്പോര്‍ട്ട് ബേ സ്റ്റേഡിയത്തില്‍ കെഎംസിസി മഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എംസിഎല്‍ സിസണ് 1 ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ആംസ് അബുദാബി ചാമ്പന്മാരായി. 12 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ അറബ് ലിങ്ക് സ്ട്രൈക്കേഴ്സാണ് റണ്ണേഴ്സപ്പ്. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫുആദ് കുരിക്കള്‍ അധ്യക്ഷനായി. മലപ്പുറം ജില്ലാ പ്രിസിഡന്റ് സിദ്ദീഖ് കാലടി,സെക്രട്ടറി നൗഫല്‍,ട്രഷറര്‍ കുഞ്ഞു,മുന്‍ ജില്ലാ സെക്രട്ടറി നാസര്‍,ഫൈസല്‍ ബാബു,അഷ്കര്‍,റഷീദ് പറമ്പൂര്,ശിഹാബ് ചെമ്പ്രശ്ശേരി,ശിഹാബ് തൊട്ടുപുഴ,ഉമൈര്‍ എടപ്പറ്റ,ഷിനാസ് കുരിക്കള്‍,നൗഫല്‍,റിയാസ് തുറക്കല്‍,ഷാഫി,മറ്റു ജില്ലാ,മണ്ഡലം ഭാരവാഹികളും നേതാക്കളും പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷമീര്‍ തൃക്കലങ്ങോട് സ്വാഗതവും ട്രഷറര്‍ ഖാസിം പട്ടിക്കാട് നന്ദിയും പറഞ്ഞു.