27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : 50 വര്‍ഷമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനിക്കാരുടെ കൂട്ടയ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി (പിഡബ്ല്യൂസി) സുവര്‍ണ ജൂബിലി ആഘോഷം ‘ദമാര്‍ പൊന്നാനി ജൂബിലി മീറ്റ്’ ദുബൈ ക്രസന്റ് സ്കൂളില്‍ നടന്നു. നാടിന്റെ കലയും സംസ്കാരവും പൈതൃകവും ചരിത്രവും പാരമ്പര്യവും സമ്മേളിച്ച ആഘോഷ ദിനത്തില്‍ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. പാരമ്പര്യത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ പാനൂസ മുതല്‍ മുത്താഴക്കുറ്റി വരെ അവതരിപ്പിച്ച തിണ്ടീസ് പൈതൃകമേള,പൊന്നാനിക്കാരുടെ മാത്രം നൂറിലധികം പുസ്തകങ്ങളുമായി ‘പൊന്നാനിക്കളരി’ പുസ്തകപ്പുര,വിവിധ കലാ വിരുന്നുകള്‍,കായിക മത്സരങ്ങള്‍,വനിതകള്‍ ലൈവ് ആയി തയാറാക്കിയ പൊന്നാനി പലഹാരങ്ങളും വിഭവങ്ങളുമെല്ലാം വേറിട്ട അനുഭവമായി. പൊന്നാനിയെ ആസ്പദമാക്കി നടന്ന ലൈവ് ക്വിസ് മത്സരവും പൊന്നാനിക്കാരനായ പ്രമുഖ ചിത്രകാരന് ഭാസ്കര്‍ ദാസിന്റ ‘പൊന്നാനിക്കാഴ്ചകള്‍’ ചിത്രപ്രദര്‍ശനവും നോര്‍ക്ക,പ്രവാസി ക്ഷേമനിധി രജിസ്ട്രേഷന്,സൗജന്യ മെഡിക്കല്‍ ക്യാമ്പും നടന്നു.
അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ സംഗീത വിരുന്നും ഏറെ ആസ്വാദകരമായി. നാട്ടില്‍ നിന്നും ജിസിസി നാടുകളില്‍ നിന്നും കുടുംബത്തോടൊപ്പം ധാരാളം പേര് എത്തിയിരുന്നു. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. മൂന്ന് വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച പൊന്നാനിയുടെ അഭിമാനങ്ങളായ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ കെവി അബ്ദുന്നാസര്‍(ബിസിനസ്), ഭാസ്കര്‍ ദാസ്(ചിത്രകാരന്), അബ്ദുറഹ്്മാന്കുട്ടി മാസ്റ്റര്‍ (ചരിത്രകാരന്) എന്നിവരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. യഅ്കൂബ് ഹസ ന്,ടിവി ഷംസുദ്ദീന്,ഹാഫിസ്അലി,അത്തീഖ് റഹ്മാ ന്,സുബൈര്‍, യൂനുസ്, ഫിറോസ് ഖാന്,സാബിര്‍,സിറാജ് പൊന്നാനി(അബുദാബി), ഇക്ബാല്‍,സൈഫുദ്ദീന്, ഫൈസല്‍ റഹ്്മാന്‍,ഷഫീ ര്‍,ജാബിര്‍,അബ്ദുല്‍ ഗഫൂര്‍, ഇസ്മയില്‍ ടികെ,സമീര്‍,അബ്ദുസ്സലാം,റിയാസ്,അജ്മല്‍ നേതൃത്വം നല്കി.