ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
കുവൈത്ത് സിറ്റി : 45ാമത് ജിസിസി ഉച്ചകോടി ഡിസംബര്‍ ഒന്നിന് കുവൈത്തില്‍ നടക്കും. പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജിസിസി രാജ്യങ്ങളുടെ ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയെ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ബയാന്‍ പാലസില്‍ സ്വീകരിച്ചു. ഉച്ചകോടിക്ക് മുന്നോടിയായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.
സഊദി,ഒമാന്‍,യുഎഇ,ബഹ്റൈന്‍,ഖത്തര്‍,കുവൈത്ത് എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര് പങ്കെടുക്കും. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ സഖ്യമായ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) 1981 മെയ് 25നാണ് രൂപീകരിച്ചത്. ആദ്യ ഉച്ചകോടി യുഎഇ തലസ്ഥാനമായ അബുദാബിയിലായിരുന്നു. ഉച്ചകോടിയുടെ മുന്നൊരുക്കമായി കുവൈത്ത് തെരുവുകള്‍ അംഗ രാജ്യങ്ങളുടെ പതാകകള്‍കൊണ്ട് അലങ്കരിച്ചു.
പ്രധാന റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയും മോടിപിടിപ്പിച്ചും മനോഹരമാക്കിയിട്ടുണ്ട്. ഗതാഗത തടസം ഒഴിവാക്കുന്നതിനായി ഡിസംബര്‍ ഒന്നിന് ദേശീയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം സര്‍ക്കാര്‍ പൊതുമേഖലാ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.