കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : ഡിസംബറിലെ ശീത രാവുകളില്‍ സംഗീതാരവവുമായി ഷുറൂഖ് (ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഡെവവപ്പ്മെന്റ്് അതോറിറ്റി). ‘ജാസ് അറ്റ് ദി ഐലന്‍ഡ്’ ഫെസ്റ്റിവല്‍ ഡിസംബര്‍ 6,7,14 തിയ്യതികളിലായി നടക്കും. സംഗീതം,സംസ്കാരം,സമൂഹം എന്നിവയുടെ ആകര്‍ഷകമായ ആഘോഷമായിരിക്കും ‘ജാസ് അറ്റ് ഐലന്‍ഡ് ഫെസ്റ്റിവല്‍’ എന്ന് ഷുറൂഖ് അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ആറ് ലോകോത്തര പ്രകടനങ്ങളുടെ വേദിയായി മാറും ഷാര്‍ജ. എമിറേറ്റിലെ രണ്ട് ഐക്കണിക് അടയാളങ്ങളായ അല്‍ നൂര്‍ ദ്വീപും,ദി ഫഌഗ് ഐലന്‍ഡും മൂന്ന് ദിവസത്തെ സംഗീത വിരുന്നില്‍ ജാസിന്റെ വിസ്മയ താളങ്ങളുമായി സജീവമാകും.
ഖാലിദ് ലഗൂണില്‍ വെള്ളത്തിന് മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന അതിശയ വേദികളിലാണ് ജാസിന്റെ വിസ്മയച്ചെപ്പ് തുറക്കുക. കാലാതീതവും ആകര്‍ഷകവുമായ മെലഡികളില്‍ മുഴുകാന്‍ മനോഹരമായ അവസരമാണ് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നത്. ഡിസംബര്‍ 6,7 തീയതികളില്‍ അല്‍ നൂര്‍ ദ്വീപിലും ഡിസംബര്‍ 14ന് ഫഌഗ് ഐലന്‍ഡിലുമാണ് പരിപാടികള്‍. ട്രിയോ ജൗബ്രാന് അവതരിപ്പിക്കുന്ന ആകര്‍ഷണീയമായ പ്രകടനമാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവലിനെ ഏറ്റവും ജനപ്രിയമാക്കുക. ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്ന ഫലസ്തീന് ത്രയങ്ങളായ സമീര്‍,വിസ്സാം,അദ്നാന് ജൗബ്രാന് ടീമിന്റെ അസാധാരണമായ പ്രകടനങ്ങള്‍ ഡിസംബര്‍ 6,7 തിയ്യതികളില്‍ അല്‍ നൂര്‍ ദ്വീപിലാണ്.
പരമ്പരാഗത അറബി മെലഡികളുടെയും സമകാലിക ജാസിന്റെയും സമൃദ്ധ മിശ്രിതമായ ഇവരുടെ സംഗീതം സംസ്കാരത്തിന്റെയും പുനരുജ്ജീവനത്തിന്റെയും കഥകള്‍ പറയുന്നു. ‘അസ്ഫാര്‍’ എന്ന ആല്‍ബമാണ് അന്താരാഷ്ട്ര വേദികളില്‍ ടീമിനെ ശ്രദ്ധേയരാക്കിയത്. ഡിസംബര്‍ 7ന് രണ്ടാം ദിവസം ലെബനീസ് ഗായിക ടാനിയ കാസിസ് അറബിക് മെലഡികളുടെയും ജാസിന്റെയും അതുല്യമായ സംയോജനത്തിലൂടെയും സെര്‍ബിയന്‍ ഗായികയും പിയാനിസ്റ്റുമായ അലക്സാണ്ടര്‍ ക്രിസ്റ്റിക് സമകാലികവും ക്ലാസിക്കല്‍ സംഗീതവും സമന്വയിപ്പിച്ചും സംഗീതരാവിലേക്ക് ആനയിക്കും.
ആസ്വാദകര്‍ക്ക് ഈജിപ്ഷ്യന്‍ പിയാനിസ്റ്റും സംഗീത സംവിധായകനുമായ റാമി അട്ടല്ലയുമായി പിയാനോ വര്‍ക്ഷോപ്പില്‍ ഏര്‍പ്പെടാനും അവസരമുണ്ട്. ഇത് ജാസിനെ ജനപ്രിയമാക്കുന്ന താളങ്ങളെയും സാങ്കേതികതകളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ അവസരം നല്‍കും. ‘ജാസ് അറ്റ് ദി ഐലന്‍ഡ്’ ഫെസ്റ്റിവല്‍ 2024 ഡിസംബര്‍ 14ന് ഫഌഗ് ഐലന്‍ഡില്‍
ലെ ട്രിയോ ജൗബ്രാന് പ്രദര്‍ശിപ്പിക്കുന്ന അതിശയകരമായ ഫിനാലെയോടെ സമാപിക്കും.
പ്രകൃതി സൗന്ദര്യവും സാംസ്കാരിക പൈതൃകവും ആധുനിക നവീകരണവും മുഖമുദ്രയാക്കിയ ഷാര്‍ജയുടെ ടൂറിസം മേഖലക്ക് ഉണര്‍വേകുന്നതാണ് ഇത്തരം പരിപാടികളെന്ന് ഷുറൂഖ് അറയിച്ചു. എമിറേറ്റിന്റെ വേറിട്ട വ്യക്തിത്വം ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണിതെന്നും ‘ജാസ് അറ്റ് ഐലന്‍ഡ്’ ആസ്വദിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം സംഗീത പ്രേമികളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഷുറൂഖ് മേധാവികള്‍ പറഞ്ഞു.