കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അമേരിക്കയും മറ്റു പശ്ചാത്യരാജ്യങ്ങളും നല്കിയ ഉറച്ച പിന്തുണയും വ്യോമശക്തിയുമുണ്ടായിട്ടും ഇസ്രാഈലിന് ലബനനില്‍ നേരിട്ടത് വന്‍തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുക ള്‍. കഴിഞ്ഞ ദിവസമാണ് ലബനനില്‍ ഇസ്രാഈല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഗസ്സയി ല്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ വിഘാതം നില്ക്കുന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പക്ഷെ, ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ വേഗം സമ്മതിക്കുകയായിരുന്നു. ഇത് ഇസ്രാഈലിനേറ്റ ശക്തമായ തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കരസേനയെ കൂടുതലായി വിന്യസിച്ച് തെക്കന്‍ ലബനനില്‍ നിലയുറപ്പിക്കാന്‍ നടത്തിയ ശ്രമം രണ്ടുമാസം കഴിഞ്ഞിട്ടും ഫലം കണ്ടില്ല.
ലബനന് പട്ടണങ്ങളില്‍ ഒന്നുപോലും ഇസ്രാഈലിന്റെ പൂര്‍ണ നിയന്ത്രണത്തിലായില്ലെന്നു മാത്രമല്ല,വടക്കന്‍ ഇസ്രാഈലില്‍ ഹിസ്ബുല്ലയുടെ ആക്രമണം വെടിനിര്‍ത്തലിന്റെ ഒരു മണിക്കൂര്‍ മുമ്പുവരെ തുടരുകയും ചെയ്തു. കൂടാതെ, തെല്‍അവീവ് അടക്കം മുന്‍നിര പട്ടണങ്ങള്‍ ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ആശങ്കയും ഇസ്രാഈലിനെ ഭീതിപ്പെടുത്തി. ഹിസ്ബുല്ലയുടെ തിരിച്ചിടയില് ഇസ്രാഈല്‍ സൈനികരുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ടകളുണ്ട്. വടക്കന്‍ ഇസ്രാഈലിലെ അഭയാര്‍ഥികളായ ആയിരങ്ങളെ തിരിച്ചുകൊണ്ട് വരാനും നെതന്യാഹുവിനായില്ല. ഗസ്സയില്‍ ബന്ദികളുടെ മോചനത്തിനൊപ്പം ഇവരെ കൂടി താങ്ങാനാവില്ലെന്നു വന്നത് നെതാന്യാഹുവിനെ കീഴടങ്ങാന്‍ നിര്ബന്ധിതനാക്കിയതായാണ് വിലയിരുത്തല്‍.
ഗസ്സയില്‍ വെടിനിര്‍ത്തിയാല്‍ നാളെ ഇനിയെന്ത് എന്ന കാര്യം നിലനില്ക്കുന്നുണ്ടെങ്കില് ലബനനില്‍ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാണ്. കാരണം 2006ല്‍ ഹിസ്ബുല്ലയുമായി യുദ്ധവിരാമം സാധ്യമാക്കിയ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ 1701ാം പ്രമേയപ്രകാരം തുടര്‍നടപടികള്‍ എളുപ്പമാകും. 60 ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ബുധനാഴ്ച രാവിലെയാണ് പ്രാബല്യത്തില്‍ വന്നത്. 60 ദിവസത്തിനുള്ളില്‍ തെക്കന്‍ ലബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പടിപടിയായി പിന്‍വലിക്കും. തുടര്‍ന്ന് ലബനന് സൈന്യത്തെയും ദേശീയ സുരക്ഷാ സേനയെയും ഇവിടെ വിന്യസിക്കും. ലിറ്റാനി പുഴയുടെ വടക്കു ഭാഗത്ത് നിന്ന് ഹിസ്ബുല്ല പിന്‍വാങ്ങണമെന്നും ഉപാധിയുണ്ട്. കരാര്‍ പൂര്‍ണമായി നടപ്പാക്കുമെന്ന് ഉറപ്പാക്കാന്‍ അമേരിക്കയും ഫ്രാന്‍സും മറ്റു സഖ്യകക്ഷികളും മുന്‍കൈയെടുക്കും. വെടിനിര്‍ത്തലിനെ ഹിസ്ബുല്ലയുടെ സഖ്യകക്ഷിയായ ഇറാനും പിന്തുണച്ചിട്ടുണ്ട്. ഗസ്സയിലെ ഫലസ്തീന് ജനതക്ക് പിന്തുണയുമായാണ് ഹിസ്ബുല്ല വടക്കന്‍ ഇസ്രാഈലിന് നേരെ ആക്രമണം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് ഇവിടെനിന്ന് പലായനം ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നാലെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഇതിനാണിപ്പോള്‍ താല്‍ക്കാലിക വിരാമമായിരിക്കുന്നത്. അതേസമയം ഫലസ്തീന് പോരാളികള്‍ക്കൊപ്പം ചേര്‍ന്ന് അധിനിവേശത്തിനെതിരായ പോരാട്ടം തുടരുമെന്നും ലബനന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ജാഗ്രതയോടെ നിലയുറപ്പിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രതികരിച്ചു. അതിര്‍ത്തിയില്‍ തുരങ്കം നി ര്മിക്കുകയോ റോക്കറ്റ് വര്‍ഷിക്കുകയോ ചെയ്താല്‍ ആക്രമണം പുനരാരംഭിക്കുമെന്ന് നെതന്യാഹുവും പറഞ്ഞു. അതിനിടെ ഇസ്രാഈലിന് 680 മില്യന്‍ ഡോളറിന്റെ ആയുധസഹായം അനുവദിക്കാന്‍ ബൈഡന് ഭരണകൂടം യുഎസ് കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ലബനന് കരാറുമായി ഇതിനു ബന്ധമില്ലെന്നാണ് പെന്റഗണ്‍ നല്കുന്ന വിശദീകരണം.