27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ഉമ്മ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മകന് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മഡിയന്‍ സ്വദേശി എംപി അബ്ദുല്‍ ഖാദറിന്റെ മകന് ഇര്‍ഷാദ്(36) ആണ് ഇന്നലെ അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. മഗ്രിബ് നമസ്കാരം കഴിഞ്ഞ് നാദിസിയയിലെ തന്റെ ‘പിനോയ്’ ബഖാലയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മയ്യിത്ത് ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ മാസം ഏഴിനാണ് ഇര്‍ഷാദിന്റെ ഉമ്മ മൈമൂന നാട്ടില്‍ മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇര്‍ഷാദ് അബുദാബിയില്‍ തിരിച്ചെത്തിയത്. ഉമ്മയുടെ വേര്‍പാടില്‍ ഇര്‍ഷാദ് കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഭാര്യ: അമീറ പാറപ്പള്ളി. മക്കള്‍: ആയിഷത്ത് അജ്വ (5), മുഹമ്മദ് സയാന്(4). മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.