ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
കുവൈത്ത് സിറ്റി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയെ മുസ്്ലിംലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ട്രഷററും പിടിഎച്ച് മണ്ഡലം കോഓര്‍ഡിനേറ്ററുമായ ലത്തീഫ് നീലഗിരിക്ക് കുവൈത്ത് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. ദജീജ് മെട്രോ മെഡിക്കല്‍ കെയര്‍ കോര്‍പറേറ്റ് ഹാളില്‍ നടന്ന സ്വീകരണത്തില്‍ മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി കെഎം ഷാജി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ലത്തീഫ് നീലഗിരിക്ക് കൈമാറി.
കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍,ജനറല്‍ സെക്രട്ടറി മുസ്തഫ കാരി,ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,ഭാരവാഹികളായ റഊഫ് മശ്ഹൂര്‍ തങ്ങള്‍,ഇഖ്ബാല്‍ മാവിലാടം,ഫാറൂഖ് ഹമദാനി,ഡോ.മുഹമ്മദലി,എംകെ റസാഖ്,സിറാജ് എരഞ്ഞിക്കല്‍,ഗഫൂര്‍ വയനാട്,ശാഹുല്‍ ബേപ്പൂര്‍,സലാം പട്ടാമ്പി,ബഷീര്‍ ബാത്ത,കുഞ്ഞമ്മദ് പേരാമ്പ്ര,ജില്ലാ സെക്രട്ടറിമാരായ റഫീഖ് ഒളവറ,മുത്തലിബ് തെക്കേക്കാട്,മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ ഹക്കീം അല്‍ഹസനി, മിസ്ഹബ് മാടമ്പില്ലത്ത്,അമീര്‍ കമ്മാടം,ഹസന് തഖ്വ,മുഹമ്മദ് തെക്കേക്കാട് പങ്കെടുത്തു.