
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ന്യൂഡല്‍ഹി : ശാഹി മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ സംഭലില്‍ പൊലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് സംഘത്തെ യു പി പോലീസ് അകാരണമായി തടഞ്ഞു. സംഘര്‍ഷ പ്രദേശത്തിന് കിലോമീറ്ററുകള്‍ ഇപ്പുറത്ത് വെച്ചാണ് തടഞ്ഞത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ എംപിമാരായ പിവി അബ്ദുല്‍വഹാബ്, എം.പി അബ്ദസമദ് സമദാനി, നവാസ് ഗനി, അഡ്വ.ഹാരിസ് ബീരാന് തുടങ്ങിയ നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. സംഘര്‍ഷം ഉണ്ടാക്കാനല്ല, അവിടുത്തെ മനുഷ്യരെ കാണാനാനും ആശ്വസിപ്പിക്കാനും വേണ്ടിയാണെന്ന് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. ഇതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു. തല്ക്കാലം തിരിച്ചുപോവുകയാണെന്നും കൂടിയാലോചനകള്‍ക്ക് ശേഷം വൈകാതെ തന്നെ സംഭലിലേക്ക് വീണ്ടും പുറപ്പെടുമെന്നും മുസ്ലിംലിഗ് നേതാക്കള്‍ അറിയിച്ചു.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്