സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
ദുബൈ : വിജ്ഞാന പ്രസരണ പ്രബോധന രംഗത്ത് ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂണിവേഴ്സിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂണിവേഴ്സിറ്റി റൂബി ജൂബിലിയോടനുബന്ധിച്ച് ദുബൈയില്‍ നടന്ന ഫീഡര്‍ കോണ്‍ഫറന്‍സ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഭൂഖണ്ഡങ്ങള്‍ കടന്നുള്ള വിദ്യാഭ്യാസ ജാഗരണ മുന്നേറ്റങ്ങള്‍ക്ക് സ്വാതികരായ ഉലമാക്കളുടെയും ഉമറാക്കളുടെയും സമന്വയഭാവമാണ് നല്‍കിയത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ ഉത്ഥാനം സാധ്യമാവുകയുളളൂ. സമുദായിക ശാക്തീകരത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സുന്നത്ത് ജമാഅഅത്ത് ആദര്‍ശ പ്രചാരണത്തിനും ദാറുല്‍ ഹുദായിലൂടെ ശക്തി പകരണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ദുബൈ അല്‍ ഖിസൈസ് വുഡ്ലേം പാര്‍ക്ക് സ്കൂള്‍ ഹാളില്‍ നടന്ന സമ്മേളത്തി ല്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്്ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തി. ‘ദഅ്വത്ത്: ദാറുല്‍ ഹുദാ തുറന്ന പുതുവഴികള്‍’ വിഷയം ദാറുല്‍ ഹുദാ പുങ്കനൂര്‍ സെന്റര്‍ പ്രിന്‍സിപ്പള്‍ ശറഫുദ്ദീന്‍ ഹുദവി അവതരിപ്പിച്ചു. ‘പണ്ഡിത ധര്‍മം ഉന്നത മാതൃകകള്‍’ വിഷയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി സമാപന സന്ദേശം നല്കി. ഷൗക്കത്തലി ഹുദവി സ്വാഗതം പറഞ്ഞു. ഹാദിയ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഡോ.ഹാരിസ് ഹുദവി ഹാദിയ വിഷന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. സഫാരി സൈനുല്‍ ആബിദീന്‍,അബ്ദുറഹ്മാന് തങ്ങള്‍,ശുഐബ് തങ്ങള്‍,പികെ അന്‍വര്‍ നഹ,ഇകെ മൊയ്തീന് ഹാജി,ടികെസി അബ്ദു ല്‍ ഖാദിര്‍ ഹാജി,സുലൈമാ ന് ഹാജി,അലവിക്കുട്ടി ഫൈസി,ശിഹാബുദ്ദീന് തങ്ങള്‍ ബാഅലവി,അബ്ദുല്‍ ബാഖി,അബ്ദുല്‍ ഹകീം തങ്ങള്‍, അബ്ദുറസാഖ് വളാഞ്ചേരി,സഈദ് തളിപ്പറമ്പ്,വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. രാവിലെ നടന്ന ഹുദവീസ് ഹെറാര്ഡില് അബൂബക്കര്‍ ഹുദവി,ഡോ. ഹാരിസ് ഹുദവി,ജഅ്ഫര്‍ ഹുദവി ബംഗളത്ത് പ്രസംഗിച്ചു. ഉച്ചക്ക് 2 മണിക്ക് നടന്ന സെമിനാറില്‍ അബ്ദുര്‍റശീദ് ഹുദവി ഏലംകുളം ‘വിശ്വാസിയുടെ യുക്തിയും സ്വാതന്ത്ര്യവും’ വിഷയം അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. ദുബൈ,അബൂദാബി ഹാദിയ സെന്ററുകളിലൂടെ സിബിഐഎസ് കോഴ്സ് പൂര്‍ത്തിയാക്കിയ 45 പഠിതാക്കള്‍ക്കുള്ള സനദ്ദാനം ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു. വൈകുന്നേരം 6 മണിക്ക് നടന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ മണ്മറഞ്ഞ സമസ്ത,ദാറുല്‍ ഹുദാ നേതാക്കള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ നേതൃത്വം നല്കി.