മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : നാടിന്റെ വികസനത്തിലും കേരളീയരുടെ സര്വ്വപുരോഗതിയിലും അദ്വിതീയമായ പങ്കുള്ള രാജ്യമാണ് യു എ ഇ എന്നും ഇന്ത്യക്ക് വിശിഷ്യാ കേരളീയര്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുള്ള രാജ്യമാണിതെന്നും ദേശീയ പാരാലിംപിക്സ് ചാമ്പ്യന്‍ അസിം വെളിമണ്ണ. ‘ഈദ് അല്‍ ഇത്തിഹാദ്’ ദുബൈ കെഎംസിസി കാസര്‍ക്കോട് ജില്ലാ കമ്മറ്റിയുടെ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റി ആസ്ഥാനത്ത് സംഘടിപ്പികുന്ന മെഗാ രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. കെഎംസിസിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ പ്രവാസലോകത്തും നാട്ടിലും അങ്ങേയറ്റം പ്രശംസനീയമാണ്യുഎഇ ദേശീയദിനത്തില്‍ രക്തദാനം ചെയ്യുന്നത് ഈ രാജ്യത്തെ ജനതയോട് കാണിക്കുന്ന ഏറ്റവും വലിയ കടമയാണെന്നും അതിന് കെഎംസിസി നിര്‍വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അസീം കൂട്ടിച്ചേര്‍ത്തു. 1000 യൂണിറ്റ് രക്തം ദാനം ചെയ്യുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ജില്ലാ കമ്മറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
സ്പോര്‍ട്സ് കാറ്റഗറിയില്‍ ഇക്കൊല്ലത്തെ സ്റ്റേറ്റ് ഭിന്നശേഷി അവാര്‍ഡിന് അര്‍ഹനായ മുഹമ്മദ് അസീം വെളിമണ്ണക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി സമ്മാനിച്ചു. മുന്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. അഫ്സല് മെട്ടമ്മല്‍ ഷാളണിയിച്ചു ആദരിച്ചു. സലാം കന്യപ്പാടിയുടെ അധ്യക്ഷനായി. ആക്ടിങ് ജനറല്‍ സെക്രട്ടറി അഷറഫ് ബായാര്‍ സ്വാഗതം പറഞ്ഞു. മുന്‍ ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം,റഷീദ് ഹാജി കല്ലിങ്കാല്‍,ജില്ലാ ഭാരവാഹികളായ സിഎച്ച് നൂറുദ്ദീന്‍,റഫീഖ് പടന്ന,ഹസൈനാര്‍ ബീജന്തടുക്ക,കെപി അബ്ബാസ്,മൊയ്തീന് ബാവ,ബഷീര്‍ സിഎ,ഫൈസല്‍ മുഹ്സിന്,പിഡി നൂറുദ്ദീന്‍,റഫീഖ് എസി,ബഷീര്‍ പാറപ്പള്ളി,മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍,റഫീഖ് മാങ്ങാട്,അഷ്കര്‍ ചൂരി,ഹനീഫ് കട്ടക്കാല്‍,മന്‍സൂര്‍ മര്‍ത്യ,സത്താര്‍ ആലമ്പാടി,സുഹൈല്‍ കോപ്പ,സഫ്വാന് അണങ്കൂര്‍, പങ്കെടുത്തു. ട്രഷറര്‍ ഡോ.ഇസമയില്‍ നന്ദി പറഞ്ഞു.