27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക,സാംസ്കാരിക പ്രവര്‍ത്തകനുമായ ബഷീര്‍ തിക്കോടിയുടെ കവിതാ സമാഹാരം ‘ധൂര്‍ത്ത നേത്രങ്ങളിലെ തീ’ പ്രകാശനം ചെയ്തു. എന്എബിഡി എമിറേറ്റ്സ് വോളണ്ടിയേഴ്സ് ടീം ഡയരക്ടര്‍ ബോര്‍ഡംഗം മുഹമ്മദ് അസിം ഫ്ളോറ ഗ്രൂപ്പ് ചെയര്മാന് വിഎ ഹസന് കോപ്പി നല്‍കിയായിരുന്നു പ്രകാശനം. എന്എബിഡി എമിറേറ്റ്സ് വോളണ്ടിയേഴ്സ് ടീം ഡയരക്ടര്‍ ബോര്‍ഡംഗം പര്വീന് മഹമൂദ്,കവി മുരളി മംഗലത്ത്,കരീം വെങ്കിടങ്ങ്,ഡോ.മുഹമ്മദ് കാസിം,അഡ്വ.സാജിത്,ബഷീര്‍ പാന്‍ഗള്‍ഫ് പ്രസംഗിച്ചു. അഡ്വ.ആയിഷ സക്കീര്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ.ബാബു റഫീഖ്,മുജീബ് റഹ്്മാന്‍ എന്നിവര്‍ ആദ്യ കോപ്പികള്‍ സ്വീകരിച്ചു. ഫയാസ് അഹമദ് സ്വാഗതവും കവി ബഷീര്‍ തിക്കോടി മറുപടിയും പറഞ്ഞു. 20 കവിതകളുടെ സമാഹാരം ഹരിതം ബുക്സാണ് പ്രസിദ്ധീകരിച്ചത്.