27 മില്യണ്‍ ഫോളോവേഴ്സ്
ദോഹ : ഉപതിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭ,പാലക്കാട് നിയമസഭാ സീറ്റുകളില്‍ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ച പ്രിയങ്ക ഗാന്ധി, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്ക് അഭിവാദ്യം നേര്‍ന്നും വിജയത്തില്‍ ആഹ്ലാദം പങ്കിട്ടും ഖത്തര്‍ കെഎംസിസി ആസ്ഥാനത്ത് കേക്ക് മുറിച്ച് വിജയാഘോഷം നടത്തി. പാലക്കാട് ജില്ലാ കെഎംസിസി ഒരുക്കിയ വിജയാഘോഷത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ്,ജനറല്‍ സെക്രെട്ടറി സലിം നാലകത്ത് പ്രസംഗിച്ചു. ഉപദേശക സമിതി അംഗം കെവി മുഹമ്മദ്,ഒറ്റപ്പാലം മുനിസിപ്പല്‍ മുസ്്ലിംലീഗ് ട്രഷറര്‍ ഹനീഫ ബക്കര്‍,കെഎംസിസി സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി,സിദ്ദീഖ് വാഴക്കാട്,താഹിര്‍,വിടിഎം സാദിഖ്,സമീര്‍ മുഹമ്മദ്,ശംസുദ്ദീന്‍ വാണിമേല്‍,ജില്ലാ,മണ്ഡലം നേതാക്കള്‍,കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് പിപി ജാഫര്‍ സാദിഖ്,അമീര്‍ തലക്കശ്ശേരി,റസാഖ് ഒറ്റപ്പാലം,അസര്‍ പള്ളിപ്പുറം,സിറാജുല്‍ മുനീര്‍,മൊയ്തീന് കുട്ടി,നസീര്‍ പുളിക്കല്‍ നേതൃത്വം നല്കി.