കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ:'എന്റെ കുടുംബം എന്റെ ഏറ്റവും വലിയ സമ്പത്ത് 2024' എന്ന സന്ദേശവുമായി ഷാര്‍ജ പൊലീസ് ബോധവല്‍ക്കരണ പ്രദര്‍ശനം സംഘടിപ്പിച്ചു. മയക്കുമരുന്നിനെതിരെ ഷാര്‍ജയില്‍ നടക്കുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സിറ്റി സെന്ററില്‍ പ്രദര്‍ശനം ഒരുക്കിയത്. ഒരാഴ്ച നിണ്ടുനിന്ന പ്രദര്‍ശനത്തിലെ വിവിധ ദൃശ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ആന്റി നാര്‍ക്കോട്ടിക് വിഭാഗം ഒരുക്കിയ പ്രദര്‍ശനം ഷാര്‍ജ പോലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹമ്മദ് ഹാജി അല്‍ സര്ക്കല് ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചുള്ള 2021-ലെ ഫെഡറല്‍ നിയമ പ്രകാരമുള്ള നിയമം, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് പിഴകളില്ലാതെ സ്വമേധയാ ചികിത്സ അനുവദിക്കുകയും കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഇടപെടല്‍ സുഗമമാക്കുകയും ചെയ്യുന്ന നിയമത്തെക്കുറിച്ചും പ്രദര്‍ശനത്തില്‍ വിവരിച്ചു. മയക്കു മരുന്ന് ഉപയോഗം തടയുന്നതില്‍ കുടുംബങ്ങളുടെ ഇടപെടലിന്റെ പ്രാധാന്യത്തെക്കുറിച്ചു ബ്രിഗേഡിയര്‍ അഹമ്മദ് ഹാജി അല്‍സര്‍ക്കല്‍ ഊന്നിപ്പറഞ്ഞു. മയക്കുമരുന്ന് പ്രതിരോധത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും കുടുംബ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദികൂടിയായിരുന്നു. സാമൂഹിക അവബോധം വളര്‍ത്തുന്നതിനും മയക്കുമരുന്നിന്റെ അപകടങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി ഷാര്‍ജ പോലീസിന്റെ നിരന്തരമായ ശ്രമങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. യുവാക്കളുടെ മാനസികവും സാമൂഹികവുമായ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ ശില്പശാലകളും സെഷനുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും മയക്കുമരുന്നിന്റെ അപകടങ്ങളില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനുള്ള പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് ഏറെ ഗുണകരമായി. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും കുട്ടികളെ ആസക്തിയില്‍നിന്ന് സംരക്ഷിക്കുന്നതില്‍ കുടുംബങ്ങളുടെ നിര്‍ണായക പങ്ക് ഉയര്‍ത്തിക്കാട്ടാനും ഏറെ സഹായകമായി. പോലീസ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം മുസാബ അല്‍ അജില്‍, മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടര്‍ കേണല്‍ മജീദ് അല്‍ അസം, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.