കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് ദുബൈ കസ്റ്റംസ് പിടികൂടി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്കാന് പാടില്ലാത്ത 26,000 യൂണിറ്റ് തുള്ളി മരുന്നാണ് ഏഷ്യയില്‍ നിന്നുള്ള യാത്രക്കാരില്‍നിന്ന് പിടികൂടിയത്. യുഎഇയില്‍ നിയന്ത്രിത പദാര്‍ത്ഥമായി തരംതിരിച്ചിരിക്കുന്ന ഈ മരുന്ന് മയക്കുമരുന്നിന് ഉപയോഗിക്കുമെന്നതിനാല്‍ മെഡിക്കല്‍ കുറിപ്പടി ഇല്ലാതെ വില്‍ക്കരുതെന്ന് യുഎഇയില്‍ കര്‍ശന നിബന്ധന നിലവിലുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, ദുബൈ കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ 62 വ്യത്യസ്ത ഓപ്പറേഷനുകളിലായി ഈ മരുന്നിന്റെ മൊത്തം 26,766 പെട്ടികള്‍ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും അത്യാധുനിക പരിശോധനാ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് അതിര്‍ത്തി സുരക്ഷയ്ക്കുള്ള ദുബൈ കസ്റ്റംസ് വിഭാഗം മരുന്ന് പിടികൂടിയത്. 2021 ലെ ഫെഡറല്‍ നിയമ നമ്പര്‍ (30) അനുസരിച്ച് മയക്കുമരുന്ന് പദാര്‍ത്ഥങ്ങളില്‍ യുഎഇ കര്‍ശനമായ നിയമം നിലനില്‍ക്കുന്നുണ്ട്. മയക്കുമരുന്നുകള്‍ക്കും സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ക്കും അത്തരം വസ്തുക്കളുടെ ഇറക്കുമതി, കയറ്റുമതി, നിര്‍മ്മാണം, കൈവശം വെയ്ക്കല്‍, ഉപയോഗം എന്നിവ കര്‍ശനമായി വിലക്കിയിട്ടുണ്ടെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡിപ്പാര്ട്ടു മെന്റ് ഡയറക്ടര്‍ ഖാലിദ് അഹമ്മദ് യൂസഫ് പറഞ്ഞു. സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും മയക്കുമരുന്നുകളുടെയും മറ്റ് നിയന്ത്രിത വസ്തുക്കളുടെയും അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയെന്നത് ദുബൈ കസ്റ്റംസിന്റെ കര്‍ത്തവ്യമാണ്. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും യുഎഇയുടെ പ്രശസ്തി വളര്‍ത്തിയെടുക്കുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സര്‍വ്വസജ്ജരാണ്.