
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
അബുദാബി : കേരളത്തിന്റെ അതി സുന്ദരമായ മതേതര ബോധം ഒരിക്കല്‍കൂടി തെളിയിക്കുന്ന അഭിമാനകരമായ ചിത്രമാണ് പാലക്കട്ടെ തിരഞ്ഞെടുപ്പ് ഫലമെന്ന് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍. കേരളത്തില്‍ വര്‍ഗീയതക്കു അശേഷം സ്ഥാനമില്ല. എന്തു കുപ്രചാരണം നടത്തിയാലും തമ്മിലടിപ്പിക്കുന്ന പരസ്യം നല്കിയാലും അതിനു പണം ചിലവാകുക എന്നതിനപ്പുറം ജനമനസില്‍ ഇടംകിട്ടില്ലെന്നു ഈ ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണ്. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്ക്കുന്നതിന്റെ തെളിവാണ് ചേലക്കരയിലെ ഭൂരിപക്ഷമെന്നും പ്രിയങ്കയുടെ കന്നി അങ്കത്തിനു വയനാട് നല്കിയ സ്നേഹോഷ്മള പിന്തുണയില്‍ അഭിമാനമുണ്ടെന്നും വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ഷുക്കൂര്‍ അലി കല്ലുങ്ങല്‍ പറഞ്ഞു.