27 മില്യണ്‍ ഫോളോവേഴ്സ്
ദോഹ : ഇന്‍കാസ് ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിസംബര്‍ 20ന് ഐ സിസി അശോക ഹാളില്‍ സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് ‘മുഹബ്ബത്ത് കി ഉത്സവ്’ പോസ്റ്റര്‍ പ്രകാശനം അഡ്വ.മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വഹിച്ചു. റാഡിസന്ബ്ലൂ ന്യൂ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ പികെ മേപ്പയൂരിനു പോസ്റ്റര്‍ കൈമാറി. ചടങ്ങില്‍ മുഖ്യരക്ഷാധികാരി അഷ്റഫ് വടകര,ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍,ജില്ലാ ഭാരവാഹികളായ ഗഫൂര്‍ ബാലുശ്ശേരി,സുരേഷ് ബാബു,അമീര്‍ പേരാമ്പ്ര,സൗബിന്,നിയോജക മണ്ഡലം പ്രസിഡന്റുമാരായ റഹീം കൊടുവള്ളി,ഷിഹാസ് ബാബു, ജനറല്‍ സെക്രട്ടറിമാരായ മുനവ്വര്‍ മാലിക്,ബിജു ടിവി,ജിജിത്ത് മുല്ലശ്ശേരി പങ്കെടുത്തു.