കേരളത്തിൽ സിപിഎമ്മും സംഘപരിവാറും തമ്മിൽ വ്യത്യാസമില്ല
ഷാര്‍ജ : ഷാര്‍ജ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. വൈകുന്നേരം 3 മണിക്ക് ചെസ് മത്സരത്തോടെയാണ് തുടക്കം. ഷാര്‍ജ കെഎംസിസി ഹാളില്‍ നടക്കുന്ന ചെസ് ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലാ ടീമുകള്‍ മാറ്റുരക്കും. ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. വനിതകളുടെ ചെസ് മത്സരവും ഇന്ന് നടക്കും. ഡിസം.ഏഴിന് ഈദുല്‍ ഇത്തിഹാദ് സാംസ്കാരിക സമ്മേളനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടക്കും. മുസ്ലിംലീഗ് സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും അറബ് പ്രമുഖരും പങ്കെടുക്കും.