കസാനക്കോട്ട പ്രവാസി സംഗമം സമാപിച്ചു
ഷാര്‍ജ : രാജ്യ പൈതൃകം വരച്ചുകാട്ടുന്ന കാഴ്ചകളും പിറവിയുടെയും പുരോഗതിയുടെയും കഥ പറയുന്ന അടയാളങ്ങളും രാഷ്ട്ര നായകന്മാര്ക്കായി പ്രാര്‍ത്ഥനയോടെ സ്വദേശികളും വിദേശികളുമെല്ലാം ചേര്‍ന്ന് ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്ക് ഷാര്‍ജയില്‍ ഔദ്യോഗിക തുടക്കം. ഷാര്‍ജ എയര്‍പോര്‍ട്ട് റോഡില്‍ നാഷണല്‍ പാര്‍ക്കില്‍ ഒരുക്കിയ ഈദ് അല്‍ ഇത്തിഹാദ് ആഘോഷ പരിപാടികള്‍ വലിയ രീതിയില്‍ ജനശദ്ധയാകര്ഷിക്കുകയാണ്. ഷാര്‍ജ സിറ്റി നഗരസഭ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം.
വിശാലമായ പാര്‍ക്കില്‍ സംവിധാനിച്ച ഈദ് അല്‍ ഇത്തിഹാദ് കൂടാരമാണ് വേദി. കഴിഞ്ഞ വ്യാഴാഴ്ച ആഘോഷ പരിപാടികള്‍ ആരംഭിച്ചിരുന്നു. പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരെല്ലാം സ്വദേശി വിദേശി വിത്യാസമില്ലാതെ ഈദ് അല്‍ ഇത്തിഹാദിന്റെ ആഹ്ലാദത്തില്‍ അലിഞ്ഞുചേരുന്നു. രാജ്യത്ത് വസിക്കുന്ന ജനതയുടെ ഐക്യത്തിന്റെയും വിശ്വസ്തതയുടെയും മുഖങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ചടങ്ങുകള്‍. യുഎഇ നാഗരികതയെ പരിചയപ്പെടുത്തുന്ന പൈതൃക പവലിയനിലേക്ക് ജനപ്രവാഹമാണ്. വിവിധ തത്സമയ ഷോകളില്‍ കുടുംബിനികളടക്കം ആവേശത്തോടെ പങ്കെടുക്കുന്നു. യൂണിയന് ഡേയെ പ്രതിഫലിപ്പിക്കുന്ന മത്സരങ്ങളും വിനോദ, വിദ്യാഭ്യാസ ശില്‍പ്പശാലകളും നാഷണല്‍ പാര്‍ക്കില്‍ ഈദ് അല്‍ ഇത്തിഹാദ് പരിപാടികളെ ജനകീയമാക്കുന്നു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതും ദേശീയ സ്വത്വം പരിചയപ്പെടുത്തുന്നതും പുഷ്ടിപ്പെടുത്തുന്നതുമായ പരിപാടികളാണ് അരങ്ങേറുന്നതില്‍ ഭൂരിഭാഗവും. ദേശീയ ഐക്യത്തിന്റെയും യുഎഇയുടെ ആധികാരിക പൈതൃകവുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എമിറേറ്റിന്റെ താല്പര്യത്തെ ബോധ്യപ്പെടുത്തുന്നു നാഷണല്‍ പാര്‍ക്കിലെ ഈദ് അല്‍ ഇത്തിഹാദ് പരിപാടികള്‍. നാഗരികതയുടെയും പൈതൃകത്തിന്റെയും ആഴം സൂചിപ്പിക്കുന്ന മത്സരങ്ങളിലും വിനോദ, വിദ്യാഭ്യാസ വര്‍ക്ക് ഷോപ്പുകളിലും വിദ്യാര്‍ഥി, യുവജനതയുടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൗരാണിക ചരിത്രവും പാരമ്പര്യങ്ങളും ഉദ്ഘോഷിക്കുകയും ഭാവിതലമുറക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നതിന് പഴമയുടെ അടയാളങ്ങള്‍ അതേപടി പുനരാവിഷ്കരിച്ചിട്ടുണ്ട്. യൂണിയന് ഡേ ദിനമായ ഡിസംബര്‍ രണ്ടിന് രാത്രിയോടെ പരിപാടികള്‍ സമാപിക്കും.